ഒരു ഡോളര്‍ കള്ളപ്പണം പോലും തിരിച്ചെത്തിച്ചില്ല; മോദിക്കെതിരെ രാം ജഠ്മലാനി
ദില്ലി: അധികാരത്തിലെത്തിയാല്‍ ഇന്ത്യക്കാര്‍ വിദേശത്ത് സൂക്ഷിച്ച കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന വാക്ക് ഇതുവരെയായി മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാം ജഠ് മലാനി. മോദി അധികാരത്തിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒരു ഡോളര്‍ പോലും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ വിദേശ രാജ്യത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടുകളിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, ഒരു ഡോളര്‍ പോലും തിരിച്ചെത്തിക്കാന്‍ മോദിക്ക് ഇതുവരെ കഴിഞ്ഞട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയുടെ വാഗ്ദാനം ഇലക്ഷന്‍ ഗിമ്മിക്ക് മാത്രമാണെന്നാണ് ഇന്ത്യയിലെ പേരുകേട്ട അഭിഭാഷകന്‍കൂടിയായ രാം ജഠ് മലാനിയുടെ നിരീക്ഷണം. മോഘാലയയില്‍ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ഷില്ലോങ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പറയുന്നത് കള്ളപ്പണം ഇന്ത്യയിലേക്കെത്തിക്കാന്‍ നടപടിയെടുക്കന്നുണ്ടെന്നാണ്. എന്നാല്‍, കള്ളപ്പണം നിക്ഷേപിച്ചവര്‍ അത് സുരക്ഷിതമായി പിന്‍വലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം സര്‍ക്കാര്‍ ഖജനാവിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 2009 മുതല്‍ സുപ്രീംകോടതിയില്‍ കേസുവാദിക്കുന്നയാളാണ് രാം ജഠ് മലാനി.












Click it and Unblock the Notifications