വിജയ് യേശുദാസിന്റെ വീട്ടില്‍ നിന്ന് നഷ്ടമായത് 26 ലക്ഷത്തിന്റെ സ്വര്‍ണം; സംഭവത്തില്‍ ട്വിസ്റ്റ്?
ചെന്നൈ: പ്രശസ്ത ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്. അന്വേഷണം തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാവിനെ കണ്ടെത്താനായില്ല. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തിലാണ് പോലീസ്.
വിജയ് യേശുദാസിനെയും ഭാര്യ ദര്‍ശനയെയും പോലീസ് വിളിപ്പിക്കുമെന്നാണ് പുതിയ വിവരം. അഭിരാമപുരത്തെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം നഷ്ടമായി എന്നാണ് ദര്‍ശന നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വീട്ടുജോലിക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദര്‍ശനയുടെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 30നാണ് ദര്‍ശന അഭിരാമപുരം പോലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 18ന് മോഷണം നടന്നു എന്ന സംശയമാണ് പരാതിയില്‍ ഉന്നയിച്ചത്. പരാതി നല്‍കുന്ന വേളയില്‍ വിജയ് യേശുദാസ് യുഎഇയിലായിരുന്നു. ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദര്‍ശനയ്ക്കും വിജയ് യേശുദാസിനും മാത്രമാണ് ഇതിന്റെ കോഡ് അറിയുക.
വീട്ടുജോലിക്കാരെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്ന് തുമ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ദമ്പതികളെ ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ ചില ദുരൂഹതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മോഷണം നടന്നു എന്ന് സംശയിക്കുന്ന ദിവസത്തിന് ശേഷം ഏറെ നാള്‍ കഴിഞ്ഞാണ് പരാതി ലഭിച്ചത്. ലോക്കറിന്റെ കോഡ് ദമ്പതികള്‍ക്ക് മാത്രമേ അറിയൂ എന്നതാണ് മറ്റൊരു കാര്യം.
മോഷണ ശ്രമത്തിന്റെ യാതൊരു അടയാളങ്ങളിലാത്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് അവസാനം സ്വര്‍ണം പരിശോധിച്ചതെന്ന് പരാതിയില്‍ ദര്‍ശന പറയുന്നു. പിന്നീട് ഫെബ്രുവരിയില്‍ പരിശോധിച്ച വേളയിലാണ് ആഭരണം നഷ്ടമായി എന്നറിഞ്ഞതത്രെ. വീട്ടുജോലിക്കാരെ സംശയമുണ്ട് എന്ന കാര്യവും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
വിജയ് യേശുദാസിന്റെ വീട്ടിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വീട്ടുജോലിക്കാര്‍ സ്വര്‍ണം മോഷ്ടിച്ചില്ല എന്ന നിഗമനത്തില്‍ പോലീസ് എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് യേശുദാസിന്റെയും ഭാര്യയുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് യേശുദാസ് വിദേശത്തായതിനാല്‍ ഇവരെ ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications