കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. എന്നാല്‍ തോല്‍വിയുടെ സൂചന ജാര്‍ഖണ്ഡ് നേരത്തെ തന്നെ നല്‍കിയിരുന്നു. പക്ഷേ അതൊന്നും മോദി പ്രഭാവത്തില്‍ വിശ്വസിച്ച ബിജെപിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പ്രാദേശിക രാഷ്ട്രീയത്തിന് എത്രത്തോളം കരുത്തുണ്ടെന്ന് ബിജെപി തിരിച്ചറിയാന്‍ വൈകിപ്പോയിരിക്കുകയാണ്.

ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു പ്രതിസന്ധിയെ ബിജെപി നേരിടുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതല്‍ ഇക്കാര്യം പ്രകടമായിരുന്നു. ദേശീയ വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തെ തീര്‍ത്തും നിഷ്പ്രഭമാക്കിയത് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ്. ബിജെപി ഉന്നയിച്ചത് സര്‍ജിക്കല്‍ സ്‌ട്രൈക്കും മറ്റ് ദേശീയതാ വിഷയങ്ങളുമായിരുന്നു. എന്നാല്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസിനെ ഇതിനെ പൊളിച്ചെഴുതുകയായിരുന്നു.

സംസ്ഥാനവും കേന്ദ്രവും

സംസ്ഥാനവും കേന്ദ്രവും

നരേന്ദ്ര മോദിക്ക് ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ പിഴയ്ക്കുന്നത്. ഇത് പൊതുതിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് ശേഷമുള്ള കണക്കുകളാണ്. അതേസമയം സംസ്ഥാനത്തെ വിഷയങ്ങളും ദേശീയ വിഷയങ്ങളും രണ്ടാണെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ വലിയ വിജയങ്ങള്‍ നേടി എന്നത് കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് വിജയിക്കില്ല. ആദിവാസികളുടെ ഭൂമി, ജിഎസ്ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ബിജെപി പ്രചാരണത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു.

ലോക്‌സഭയിലെ തകര്‍പ്പന്‍ ജയം

ലോക്‌സഭയിലെ തകര്‍പ്പന്‍ ജയം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 സീറ്റില്‍ 13 എണ്ണവും ബിജെപി സഖ്യം നേടിയിരുന്നു. ബിജെപി 55 ശതമാനത്തിലധികം വോട്ടും നേടിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 15 ശതമാനത്തോളം കുറയുകയാണ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ട് ലഭിച്ച പ്രതിപക്ഷം, അത് 35 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇവിടെ മോദി ഒരു ഫാക്ടറേയാവുന്നില്ലെന്ന് വ്യക്തമാണ്. വോട്ടര്‍മാര്‍ സംസ്ഥാന ഘടകങ്ങളിലെ സാഹചര്യങ്ങള്‍ നോക്കിയാണ് സര്‍ക്കാരിനെ വിലയിരുത്തുന്നത്. അതില്‍ കോണ്‍ഗ്രസ് സഖ്യം വലിയ മുന്‍തൂക്കം നേടുകയും ചെയ്തു.

ഗുജറാത്ത് രാഷ്ട്രീയത്തിന് മങ്ങലേറ്റു

ഗുജറാത്ത് രാഷ്ട്രീയത്തിന് മങ്ങലേറ്റു

സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രാദേശികത രൂക്ഷമായതോടെ ഗുജറാത്ത് രാഷ്ട്രീയം മങ്ങിയിരിക്കുകയാണ്. മോദിയും അമിത് ഷായും ഗുജറാത്തില്‍ നിന്നുള്ള നേതാക്കളാണെന്നും, അവരുടെ രാഷ്ട്രീയം സംസ്ഥാനങ്ങളില്‍ വേണ്ടെന്നുമുള്ള പ്രചാരണം കൃത്യമായി ഫലിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വീഴ്ച്ച ഇതിനെ തുടര്‍ന്നായിരുന്നു. ഹരിയാനയിലും സമാന സാഹചര്യമാണ് ഉണ്ടായത്. ബിജെപി ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പാര്‍ട്ടിയായി എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായുണ്ട്. ദേശീയ തലത്തില്‍ മോദി ബ്രാന്‍ഡിന്റെ ഇടി വിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 53 ശതമാനം വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 45 ശതമാനമായി കുറഞ്ഞു. ഇവിടെ സ്ഥിരം വോട്ടില്‍ ബിജെപിക്ക് പിടിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റും അതോടൊപ്പം 58 ശതമാനം വോട്ടും നേടിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 36 ശതമാനത്തിലേക്ക് വീണും. അതായത് 22 ശതമാനം വോട്ടിന്റെ വീഴ്ച്ചയാണ് പാര്‍ട്ടിക്ക് നേരിട്ടത്. ഇവിടെ ഈ വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസിലേക്ക് എത്തുന്നതും ഈ തിരഞ്ഞെടുപ്പുകളില്‍ കണ്ടിരുന്നു.

സഖ്യത്തിലേക്ക് വീണ് ബിജെപി

സഖ്യത്തിലേക്ക് വീണ് ബിജെപി

2014ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ട്രെന്‍ഡിന് സമാന സാഹചര്യം ഇപ്പോള്‍ പല സംസ്ഥാനങ്ങളിലുമില്ല. മുമ്പ് കോണ്‍ഗ്രസ് സഖ്യരാഷ്ട്രീയത്തിലേക്ക് വീണത് പോലെ ബിജെപിയും സഖ്യത്തിന് വഴങ്ങേണ്ടി വരുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജെജെപിയെ കൂട്ടുപിടിച്ചതും, കര്‍ണാടകത്തില്‍ വിമതരെ കൂറുമാറ്റിച്ചതുമെല്ലാം ഇതിന്റെ സൂചനകളാണ്. ജാര്‍ഖണ്ഡില്‍ തന്നെ ആദ്യഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ സഖ്യത്തിനായി ബിജെപി ശ്രമിച്ചതും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള കരുത്ത് ബിജെപിക്ക് നഷ്ടപ്പെട്ടു എന്ന സൂചനയാണ്.

ജാര്‍ഖണ്ഡില്‍ വോട്ടുശതമാനം വര്‍ധിപ്പിച്ച് ബിജെപി, ഒന്നിക്കാതെ പ്രതിപക്ഷം, നേട്ടം കോണ്‍ഗ്രസിന് മാത്രംജാര്‍ഖണ്ഡില്‍ വോട്ടുശതമാനം വര്‍ധിപ്പിച്ച് ബിജെപി, ഒന്നിക്കാതെ പ്രതിപക്ഷം, നേട്ടം കോണ്‍ഗ്രസിന് മാത്രം

English summary
jharkhand assembly election 2019 bjp loosing ground on local issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X