കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡിൽ ബിജെപി അട്ടിമറിയോ? ആശങ്ക പങ്കുവെച്ച് ജെഎംഎം, ഇവിഎം അട്ടിമറിക്ക് സാധ്യതയെന്ന് ആരോപണം!!

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡിൽ വോട്ടെണ്ണൽ നടക്കാനിരിക്കെ ആശങ്ക പങ്കുവെച്ച് ജെഎംഎം പ്രതിനിധി സംഘം അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ടു. വോട്ടെണ്ണൽ നടക്കുന്നത് വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിരീക്ഷണം ഉറപ്പാക്കണമെന്നാണ് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ഉൾപ്പെട്ട സംഘം അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ സുഹൃത്ത്... അറസ്റ്റ് വെറും നാടകം, നിലപാടില്ലാതെ മായാവതി!! ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ സുഹൃത്ത്... അറസ്റ്റ് വെറും നാടകം, നിലപാടില്ലാതെ മായാവതി!!

'ഞങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയിലും കഴിവിലും വിശ്വസിക്കുന്നു. ഞങ്ങൾക്ക് സംശയം ഭരണകക്ഷിയായ ബിജെപിയെയാണ്. ബിജെപി ഇവിഎം മെഷീനുകൾ കൈകാര്യം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിട്ടുള്ള ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എൻജിനീയർമാരെയും ടെക്നീഷ്യൻമാരെയും സ്വാധീനിക്കുമെന്ന് ഭയക്കുന്നു'. ഭട്ടാചാര്യ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ec-19-156907

150 ഓളം ഇസിഐ എൻജിനീയർമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. എന്നാൽ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇവിഎമ്മുകൾ കൈകാര്യം ചെയ്യാൻ ഇവർക്ക് അനുമതിയില്ല.

ബിജെപി നേതാക്കളെ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാലറ്റ് യൂണിറ്റുകൾ, വിവിപാറ്റ്, കൺട്രോൾ യൂണിറ്റുകൾ എന്നിവ തൊടാൻ അനുവദിക്കരുതെന്നുമാണ് ജെഎംഎമ്മിന് ആവശ്യപ്പെടാനുള്ളത്. മോക്ക് പോളിംഗിനിടെ പരിശോധിക്കുന്ന വോട്ടുകൾ മായ് ച്ചുകളയണം. നിരവധി സാഹചര്യങ്ങളിൽ ഇത്തരം വോട്ടുകൾ എണ്ണിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 50 ഓളം വോട്ടുകളാണ് ഓരോ ബൂത്തിലും മോക്ക് പോളിംഗിനായി രേഖപ്പെടുത്തിയിട്ടുള്ളതെന്നും ജെഎംഎം നേതാവ് അവകാശപ്പെടുന്നത്.

അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് ജെഎംഎം ആശങ്ക പങ്കുവെച്ച് രംഗത്തത്തിയിട്ടുള്ളത്. ഇതിനകം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി തിരിച്ചുവരുമെന്ന സൂചനയാണ്. ബിജെപിക്ക് മുൻതൂക്കം നൽകുന്നതാണ് ഇതിനകം പുറത്തുവന്നതിൽ ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും.

English summary
Jharkhand Assembly Election 2019| Despite leading exit polls, JMM fears tampering with EVMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X