കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് അവസാനിച്ചു... അഞ്ച്‌ മണിവരെ 69 ശതമാനം പോളിംഗ്!!

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 6 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 16 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പോളിംഗ് കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. 5 മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണിവരെയും മറ്റ് മണ്ഡലങ്ങളിൽ വൈകിട്ട് 5 മണിവരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 23നാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്. വോട്ടെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

Newest First Oldest First
5:19 PM, 20 Dec

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച്‌ മണിവരെ 68.99 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 16 സീറ്റിലേക്കാണ് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്‌
4:29 PM, 20 Dec

3 മണിവരെ ജാർഖണ്ഡിൽ 62. 77 ശതമാനം പോളിംഗ് രേഖപ്പെടുത്തി
3:18 PM, 20 Dec

ജാർഖണ്ഡിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചു
2:58 PM, 20 Dec

അഞ്ചാം ഘട്ടത്തിൽ ഒരു മണിവരെ 49.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി
12:41 PM, 20 Dec

അഞ്ചാം ഘട്ടത്തിൽ 237 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്ന ത്. ഇതിൽ 29 പേർ വനിതകളാണ്
12:39 PM, 20 Dec

ജാർഖണ്ഡ് അവസാന ഘട്ട വോട്ടെടുപ്പിൽ 11 മണിവരെ 28.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കടുത്ത തണുപ്പിനെയും അവഗണിച്ച് പോളിംഗ് ബൂത്തുകൾക്ക് മുമ്പിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.
11:12 AM, 20 Dec

ജാർഖണ്ഡിൽ 5 വർഷം കാലാവധി തികയ്ക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് രഘുബർദാസ്
11:12 AM, 20 Dec

അഞ്ചാം ഘട്ടിത്തിൽ വോട്ടെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങളിൽ 7 സീറ്റിലും 2014ൽ ബിജെപിയാണ് വിജയിച്ചത്. ജെഎംഎം ആറും കോൺഗ്രസ് 3ഉം സീറ്റുകൾ വീതമാണ് നേടിയത്.
11:10 AM, 20 Dec

16 നിയമസഭാ മണ്ഡലങ്ങളിൽ 9 മണിവരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ജാമാ മണ്ഡലത്തിൽ, 7.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഹഗ്മ മണ്ഡലത്തിൽ 15.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി
10:19 AM, 20 Dec

എല്ലാ വോട്ടർമാരും സമ്മതിദായ അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
10:18 AM, 20 Dec

അഞ്ചാം ഘട്ടത്തിൽ 9 മണിവരെ 12.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
9:24 AM, 20 Dec

കന്നിവോട്ടര്‍മാര്‍ ജാര്‍ഘണ്ഡിന്‍റെ അഭിവൃദ്ധിക്കായി വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി രഘുബര്‍ദാസ്
9:22 AM, 20 Dec

അഞ്ചം ഘട്ടത്തിലെ 16 മണ്ഡലങ്ങളില്‍ പ്രതിക്ഷ നിരയില്‍ ജെഎംഎം 11 സീറ്റിലും കോണ്‍ഗ്രസ് 4 സീറ്റിലും ആര്‍ജെഡി 1 സീറ്റിലും മത്സരിക്കുന്നു
9:20 AM, 20 Dec

സാറത്തില്‍ റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയും ജാര്‍ഘണ്ഡ് കൃഷിമന്ത്രിയുമായ രന്ധീര്‍സിങ്
7:45 AM, 20 Dec

വോട്ടെടുപ്പ് പുരോഗമിക്കുന്നു
7:44 AM, 20 Dec

മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
7:44 AM, 20 Dec

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി
7:43 AM, 20 Dec

2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.
12:24 AM, 20 Dec

അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്ത് വരും
12:24 AM, 20 Dec

നവംബർ 30 മുതൽ 5 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 81 നിയമസഭാ മണ്ഡലങ്ങളിൽ 65 ഇടത്താണ് ഇതുവരെ വോട്ടെടുപ്പ് പൂർത്തിയായിട്ടുള്ളത്.
12:24 AM, 20 Dec

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് ജനവിധി തേടുന്നു. രണ്ട് ജാർഖണ്ഡ് മന്ത്രിമാരും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

jharkhan
English summary
Jharkhand Election Phase 5 Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X