• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നാലംഘട്ട വോട്ടെടുപ്പ് ; 5 മണി വരെ രേഖപ്പെടുത്തിയത് 62 ശതമാനം വോട്ട്

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും.നാലംഘട്ടത്തില്‍ 15 മണ്ഡലങ്ങങ്ങിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.

നാലാം ഘട്ട വോട്ടെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

Newest First Oldest First
6:19 PM, 16 Dec
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മണിവരെ 62 ശതമാനം വോട്ട് രേഖപ്പെടുത്തി
5:16 PM, 16 Dec
ജാമുവ, ബാഗോദർ, ഗിരിദിഹ്, ഡുമ്രി, തുണ്ടി എന്നീ മണ്ഡലങ്ങളില്‍ വൈകീട്ട് മൂന്നിന് തന്നെ വോട്ടെടുപ്പ് അവസാനിച്ചു
4:35 PM, 16 Dec
ഒരേ കുടുംബത്തിലെ രണ്ട് വനിതാ സ്ഥാനാർത്ഥികൾ തമ്മിലുള്ള കനത്ത പോരാട്ടത്തിനാണ് ജാരിയ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. സിറ്റിംഗ് എം‌എൽ‌എ സഞ്ജീവ് സിംഗിന്‍റെ ഭാര്യ രാഗിണി സിംഗാണ് ബി‌ജെ‌പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാവും ബന്ധുവുമായ നീരജ് സിംഗിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ് സഞ്ജീവ്. നിരാജ് സിംഗിന്‍റെ വിധവ പൂർണിമ നിരാജ് സിംഗാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
4:30 PM, 16 Dec
ജാര്‍ഖണ്ഡില്‍ മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 56 ശതമാനം വോട്ട്.
4:28 PM, 16 Dec
വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ഗിരിദിഹ് ജില്ലയിലെ ജാമുവ നിയോജകമണ്ഡലത്തിലെ 50, 51 ബൂത്ത് വോട്ടർമാർ. പ്രാദേശിക വികസനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുമാനം
4:27 PM, 16 Dec
എന്തിനാണ് കാശ്മീരിനെ കുറിച്ച് ജാര്‍ഖണ്ഡില്‍ സംസാരിക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. എന്നാല്‍ തനിക്ക് ചോദിക്കാനുള്ളത് കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതോടെ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായെന്നും ഷാ പറഞ്ഞു.
4:25 PM, 16 Dec
നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ
12:46 PM, 16 Dec
22,44,134 സ്ത്രീകളും 81 മൂന്നാം ലിംഗക്കാരും ഉൾപ്പെടെ 47,85,009 വോട്ടർമാരാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.
12:45 PM, 16 Dec
ദിയോഗർ (എസ്‌സി), ജാമുവ (എസ്‌സി), ചന്ദൻകിയാരി (എസ്‌സി), മധുപൂർ, ബാഗോദർ, ഗാണ്ടെ, ഗിരിദി, ഡുമ്രി, ബൊക്കാരോ, സിന്ധ്രി, നിർസ, ധൻബാദ്, ഝ രിയ, തുണ്ടി, ബാഗ്മാര എന്നീ മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
12:43 PM, 16 Dec
ജാമുവ, ബാഗോദർ, ഗിരിദിഹ്, ഡുമ്രി, തുണ്ടി എന്നീ മണ്ഡലങ്ങളില്‍ വൈകീട്ട് മൂന്നിന് വോട്ടെടുപ്പ് അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
12:41 PM, 16 Dec
11 മണി വരെ രേഖപ്പെടുത്തിയത് 28.56 ശതമാനം വോട്ട്
12:35 PM, 16 Dec
തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ റേപ്പ് കാപിറ്റല്‍ പരമാര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് അധികൃതരോട് വിശദീകരണം തേടി.
10:17 AM, 16 Dec
നാലാം ഘട്ട വോട്ടെടുപ്പില്‍ രാവിലെ 9 വരെ പോള്‍ ചെയ്തത് 11.85% വോട്ട്
9:33 AM, 16 Dec
എല്ലാവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
7:17 AM, 16 Dec
221 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 23 പേര്‍ സ്തീകളാണ്.
7:16 AM, 16 Dec
അഞ്ചാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20 ന് നടക്കും. 16 മണ്ഡലങ്ങളിലേക്ക് അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
7:15 AM, 16 Dec
15 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു
7:15 AM, 16 Dec
തിരഞ്ഞെടുപ്പിന്‍റെ ആദ്യമൂന്ന് ഘട്ടങ്ങള്‍ നവംബര്‍ 30,7,12 തിയ്യതികളിലായി നടന്നു
7:06 AM, 16 Dec
അഞ്ച് ഘട്ടമായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 23ന് പ്രഖ്യാപിക്കും
7:05 AM, 16 Dec
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി

elections

English summary
jharkhand assembly election 2019 fourth phase live updates in malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X