കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ 62 ശതമാനം പോളിംഗ്, ഗുംലയില്‍ വെടിവെപ്പ്

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 20 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.കടുത്ത മല്‍സരം നടക്കുന്ന ജാര്‍ഖണ്ഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം രൂപീകരിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

നവംബര്‍ 30, ഡിസംബര്‍ 7, 12, 16,20 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തിയ്യതികള്‍. 2014 ലും അഞ്ച് ഘട്ടങ്ങങ്ങളിലായിട്ടായിരുന്നു വേട്ടെടുപ്പ് നടത്തിയത്

Newest First Oldest First
6:15 PM, 7 Dec

ഝാര്‍ഖണ്ഡിലെ രണ്ടാം ഘട്ട പോളിംഗില്‍ രേഖപ്പെടുത്തിയ 62.40 ശതമാനം പോളിംഗ്. എല്ലാ ജില്ലയിലെയും പോളിംഗ് അവസാനിച്ചു
4:21 PM, 7 Dec

മൂന്ന് മണിവരെ ഝാര്‍ഖണ്ഡില്‍ 59.27 ശതമാനം പോളിംഗ്. 18 മണ്ഡലങ്ങളിലെ പോളിംഗ് മൂന്ന് മണിയോടെ അവസാനിച്ചു. ജംഷേദ്പൂര്‍ വെസ്റ്റ്, ഈസ്റ്റ് മണ്ഡലങ്ങളിലെ പോളിംഗ് അഞ്ച് മണിവരെ തുടരും.
2:55 PM, 7 Dec

ഗുംല ജില്ലയിലെ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ 6 പേര്‍ക്ക് പരിക്ക്
2:52 PM, 7 Dec

രണ്ടാം ഘട്ടത്തില്‍ ഒരു മണിവരെ രേഖപ്പെടുത്തിയത് 45.51 ശതമാനം വോട്ട്
1:48 PM, 7 Dec

ആക്രമണത്തെ തുടര്‍ന്ന് സിസായി മണ്ഡ‍ലത്തിലെ 36-ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു
1:45 PM, 7 Dec

സിസായില്‍ വോട്ടെടുപ്പിനേയുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം
1:25 PM, 7 Dec

ആകെ 48,25,038 വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്.
11:26 AM, 7 Dec

ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്
11:25 AM, 7 Dec

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.
9:54 AM, 7 Dec

ജംഷഡ്പൂരിലെ ബാലുബാസയിലെ പോളിങ് ബൂത്തിലെത്തി മുഖ്യമന്ത്രി രഗുബര്‍ദാസ് വോട്ട് രേഖപ്പെടുത്തി
8:42 AM, 7 Dec

സ്പീക്കര്‍ ദിനേഷ് ഓറന്‍, മന്ത്രിമാരായ നീല്‍കാന്ത് സിങ് മുണ്ട, രാമചന്ദ്ര സാഹിസ് എന്നിവരും ഇന്ന് ജനവിധി തേടുന്നു
7:49 AM, 7 Dec

വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്നവര്‍
7:46 AM, 7 Dec

മുഖ്യമന്ത്രി രഘുബർ ദാസ് മൽസരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്
7:05 AM, 7 Dec

ജെ​എംഎമ്മിന് 16 ഉം കോണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണ് നിലവില്‍ ജാര്‍ഖണ്ഡ് നിയമസഭായില്‍ ഉള്ളത്.
7:05 AM, 7 Dec

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്
7:04 AM, 7 Dec

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി
7:04 AM, 7 Dec

മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
7:04 AM, 7 Dec

2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.
6:50 AM, 7 Dec

അഞ്ചുഘട്ടങ്ങളിലായി‌ട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്
6:48 AM, 7 Dec

മാവോവാദി സാന്നിധ്യ മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

eletion
English summary
jharkhand election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X