കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിൽ 61.19 % വോട്ട് രേഖപ്പെടുത്തി

Google Oneindia Malayalam News

Newest First Oldest First
8:14 PM, 12 Dec

ജാർഖണ്ഡ് തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തിൽ 61.19 ശതമാനം വോട്ട് രേഖപ്പെടുത്തി
6:28 PM, 12 Dec

വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെങ്കിൽ ജാർഖണ്ഡിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത രഘുബർ ദാസിനെ പ്രധാനമന്ത്രി വിമർശിക്കാത്തത് എന്തുകൊണ്ടെന്ന് രാഹുൽ ഗാന്ധി
5:54 PM, 12 Dec

ജാർഖണ്ഡിലെ മെഹ്രമയിൽ രാഹുൽ ഗാന്ധി പൊതുജന റാലിയെ അഭിസംബോധന ചെയ്യുന്നു
5:03 PM, 12 Dec

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ക്രിക്കറ്റ് താരം എംഎസ് ധോണി മടങ്ങുന്നു
4:33 PM, 12 Dec

മൂന്നാംഘട്ടത്തില്‍ 3 മണിവരെ രേഖപ്പെടുത്തിയത് 57.12 ശതമാനം വോട്ടിങ്
3:49 PM, 12 Dec

മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത് 32 വനിതാ സ്ഥാനാര്‍ത്ഥികള്‍
3:48 PM, 12 Dec

റാഞ്ചിയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി
1:24 PM, 12 Dec

ഒരു മണിവരെ രേഖപ്പെടുത്തിയത് 45.14 ശതമാനം വോട്ട്
1:17 PM, 12 Dec

നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കുമെന്ന് രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി
12:35 PM, 12 Dec

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 309 സ്ഥാനാര്‍ത്ഥികളില്‍ 62(20%)പേരും ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ നിയമനടപടി നേരിടുന്നവരാണ്
12:06 PM, 12 Dec

ധന്‍വാറില്‍ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക് പ്രസിഡന്റുമായ ബാബുലാല്‍ മറാന്‍ഡി, സിപിഐഎംഎല്‍ എംഎല്‍എ രാജ്കുമാര്‍ യാദവ്, ബിജെപി നേതാവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ ലക്ഷ്മണ്‍ പ്രസാദുമാണ് ധന്‍വാറിലെ സ്ഥാനാര്‍ത്ഥികള്‍
9:19 AM, 12 Dec

തിരഞ്ഞെടുപ്പ് നടക്കുന്ന് 17 സീറ്റുകളില്‍ പത്തും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ശേഷിക്കുന്ന മൂന്നെണ്ണം കോണ്‍ഗ്രസിന്റെയും രണ്ടെണ്ണം ജെ.എം.എമ്മിന്റെയും സിറ്റിങ് സീറ്റുകളാണ്
9:12 AM, 12 Dec

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ജയന്ത് സിന്‍ഹ ഹസാരിബാഗിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്നു
7:43 AM, 12 Dec

റാഞ്ചിയിലെ സ്കൂളില്‍ തയ്യാറാക്കിയ പോളിങ് ബൂത്തില്‍ നിന്നുള്ള ദൃശ്യം
7:42 AM, 12 Dec

മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
7:41 AM, 12 Dec

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി
7:40 AM, 12 Dec

2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.
1:05 AM, 12 Dec

അഞ്ച് ഘട്ടമായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 23ന് പ്രഖ്യാപിക്കും
1:05 AM, 12 Dec

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന 309 സ്ഥാനാർത്ഥികളിൽ 91 പേരും ക്രിമിനൽ കേസ് പ്രതികളാണ്.

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും. 17 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ടത്തിൽ 309 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 56 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. 16 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ജാർഖണ്ഡ് വികാസ് മോർച്ച 17 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ച- കോൺഗ്രസ്-ആർജെഡി മഹാസഖ്യം 17 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഓൾ ജാർഖണ്ഡ് സ്ററ്യുഡന്റ്സ് യൂണിയൻ 14 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

election
English summary
Jharkhand Assembly Election 2019 third Phase Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X