കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡ് തിരഞ്ഞെടുപ്പിനിടെ തോക്ക് വീശിയ കോൺഗ്രസ് സ്ഥാനാർത്ഥി കസ്റ്റഡിയിൽ, നക്സലുകൾ പാലം തകർത്തു

Google Oneindia Malayalam News

Newest First Oldest First
5:09 PM, 30 Nov

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകിട്ട് 3.45 വരെ 62.87 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:29 PM, 30 Nov

വോട്ടെടുപ്പിനിടെ ചായിൻപൂരിലെ കോസിയാര ഗ്രാമത്തിൽ ബിജെപി- കോൺഗ്രസ് സ്ഥാനാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ബിജെപി സ്ഥാനാർത്ഥി ഇലോക് ചൗരസ്യയും അനുയായികളും ബൂത്തുകൾ പിടിച്ചെടുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
3:27 PM, 30 Nov

ഒരു മണിവരെ 46.83 ശതമാനം പോളിംഗ് രേഖപ്പെടുത്തി
3:23 PM, 30 Nov

ലൊഹാർദഗ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് നടക്കുന്നതിന്റെ ദൃശ്യങ്ങൾ
3:19 PM, 30 Nov

വോട്ടെടുപ്പിനിനെ തോക്ക് ചുഴറ്റിയ കോൺഗ്രസ് നേതാവ് കെഎൻ ത്രിപാഠിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു
12:16 PM, 30 Nov

പലമു മണ്ഡലത്തിൽ കോൺഗ്രസ്- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം.
11:14 AM, 30 Nov

ജാർഖണ്ഡിൽ 9 മണിവരെ 11 ശതമാനം പോളിംഗ് രേഖപ്പെടുത്തി
9:46 AM, 30 Nov

ജാർഖണ്ഡിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ നക്സലുകൾ ഒരു പാലം തകർത്തു. ഗുംല ജില്ലയിലെ ബിഷുൻപൂരിസാണ് സംഭവം. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
9:42 AM, 30 Nov

ലഹാർദാഗയിലെ പോളിംഗ് ബൂത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
8:50 AM, 30 Nov

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് വോട്ടിങ് പുരോഗമിക്കുന്നത്
8:19 AM, 30 Nov

ലോഹര്‍ദാഗ ഗവ.സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയവര്‍
7:51 AM, 30 Nov

എല്ലാവരും വോട്ട് ചെയ്യണമെന്ന് ആഹ്വാന ചെയ്ത് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ജാർഖണ്ഡിൽ സുസ്ഥിര സർക്കാരുണ്ടാക്കാനും അഴിമതിയിലും നിന്നും നക്സൽ വാദത്തിൽ നിന്നും സംസ്ഥാനത്തെ മുക്തമാക്കാനും ഭൂരിപക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന് അമിത് ഷാ പറഞ്ഞു.
7:49 AM, 30 Nov

ഛാത്ര മണ്ഡലത്തിൽ പോളിംഗ് പുരോഗമിക്കുന്നു
7:49 AM, 30 Nov

തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി രഘുബർദാസ്, ഓരോ വോട്ടും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണെന്നും രഘുബർ ദാസ്.
7:47 AM, 30 Nov

ആദ്യ ഘട്ടത്തിൽ 12 സീററുകളിലാണ് ബിജെപി മത്സരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ ജെഎംഎം നാല് സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും ആർജെഡി 3 സീറ്റിലും മത്സരിക്കുന്നു.
7:47 AM, 30 Nov

ആദ്യ ഘട്ടത്തിൽ 3,906 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 989 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും.
7:47 AM, 30 Nov

രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് വോട്ടെടുപ്പ്. 189 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.

റാഞ്ചി: ജാർഖണ്ഡിൽ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 81 അംഗ നിയമസഭയിൽ 13 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 37,83,055 വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുന്നത്. അഞ്ച് ഘട്ടമായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 23ന് അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ നേടിയ ബിജെപി 5 സീറ്റുകൾ നേടിയ ഓൾ ജാർഖണ്ഡ‍് സ്റ്റ്യൂഡന്റ്സ് യൂണിയന്റെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്. ജാർഖണ്ഡിൽ 5 വർഷം കാലാവധി തികയ്ക്കുന്ന ആദ്യ സർക്കാരായിരുന്നു ഇത്. എജെഎസ്യു സഖ്യം വിട്ടതും പ്രതിപക്ഷത്ത് മഹാസഖ്യം രൂപമെടുത്തതും ബിജെപിക്ക് ഇത്തവണ തിരിച്ചടിയാണ്. ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

jharkhand
English summary
Jharkhand assembly election first phase live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X