കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയുടെ 12 എംഎല്‍എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്‍ഖണ്ഡില്‍ പ്രതിപക്ഷം വിജയിക്കുമെന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: ഈ മാസം 30 മുതല്‍ 5 ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷകള്‍ സജീവമാക്കി രാഷ്ട്രീയ കക്ഷികള്‍. ഷിബു സോറന്‍റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ ജാര്‍ഖണ്ഡില്‍ ജനവിധി തേടുന്നത്. ആര്‍ജെഡിയും പ്രതിപക്ഷ സഖ്യത്തിനൊപ്പമുണ്ട്.

മറുവശത്ത്, എന്‍ഡിഎയില്‍ ഭിന്നതകള്‍ പ്രകടമാണ്. ബിജെപിയും എഎജെഎസ് യു (ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍)വും പലമണ്ഡലങ്ങളില്‍ പരസ്പരം സ്ഥാനാര്‍ത്ഥികള്‍ നിര്‍ത്തിയിട്ടുണ്ട്. 50 സീറ്റുകളില്‍ തങ്ങളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബിജെപിയില്‍ നിന്ന് വന്‍ കൊഴിഞ്ഞു പോക്ക് ഉണ്ടാവുമെന്ന സൂചനയുമായി ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാശംങ്ങള്‍ ഇങ്ങനെ..

പ്രതിപക്ഷ സഖ്യത്തിന്‍റെ സാധ്യതകള്‍

പ്രതിപക്ഷ സഖ്യത്തിന്‍റെ സാധ്യതകള്‍

ജെഎംഎമ്മില്‍ ചേരുന്നതിനായി കുറഞ്ഞത് 12 ബിജെപി എംഎല്‍എമാരും എംപിമാരും തന്‍റെ ബന്ധപ്പെട്ടെന്നാണ് ഹേമന്ത് സോറന്‍ അവകാശപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടിയായ ജെഎംഎമ്മിന്‍റെയും വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെയും സാധ്യതകള്‍ വര്‍ധിച്ചെന്നാണ് ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ആളുകള്‍

സംസ്ഥാനത്തെ ആളുകള്‍

സംസ്ഥാനത്തെ ആളുകള്‍ പട്ടിണിയാല്‍ വലയുകയാണ്. യുവാക്കള്‍ക്ക് ജോലിയില്ല ആളുകളുടെ കയ്യില്‍ പണമില്ല. ബാങ്കുകള്‍ തകര്‍ന്നു, അടിസ്ഥാന സൗകര്യങ്ങള്‍ എവിടെയുമില്ലെന്നും ന്യൂസ് 18 ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ ജെഎംഎം അധ്യക്ഷന്‍ ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം

കഴിഞ്ഞ അഞ്ച് വര്‍ഷം

2000 നംവബറില്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ ഏറ്റവും മോശമായ കാലയളവായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം. ആഹാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും കാര്യത്തില്‍ രഘുബര്‍ ദാസിന്‍റെ ഭരണം ജാര്‍ഘണ്ഡിനെ വളരെ പിന്നോട്ടടിച്ചെന്നും ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു.

ബിജെപി

ബിജെപി

തമ്മിലടിയും അധികാരത്തര്‍ക്കവും കാരണം ജാര്‍ഖണ്ഡിലെ ബിജെപി തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ ധാര്‍ഷ്ട്യം കാരണം പല നേതാക്കളും പുറത്തേക്കുള്ള വഴി നോക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ വിഷയമാവില്ല

തിരഞ്ഞെടുപ്പില്‍ വിഷയമാവില്ല

ദേശീയ പ്രശ്നങ്ങള്‍ ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പില്‍ വിഷയമാവില്ല. ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടം പാര്‍ലമെന്‍റാണ്. അവിടെയാണ് ബിജെപിക്ക് ജനം ഭൂരിപക്ഷം നല്‍കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലും ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാവുകയാണെങ്കില്‍ സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ എവിടെ ഉന്നയിക്കാന്‍ കഴിയും.

കോണ്‍ഗ്രസുമായുള്ള സഖ്യം

കോണ്‍ഗ്രസുമായുള്ള സഖ്യം

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്‍റെ കാര്യത്തില്‍ യാതൊരു അവ്യക്തതയും നിലനില്‍ക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറനായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ആകുലപ്പെടുന്ന നിങ്ങള്‍ ഇതേ ചോദ്യം മറുവശത്തോടും ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യന്ത്രി സ്ഥാനാര്‍ത്ഥിയാര്

മുഖ്യന്ത്രി സ്ഥാനാര്‍ത്ഥിയാര്

രഘുബര്‍ ദാസാണ് തങ്ങളുടെ മുഖ്യന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വളരെ അടുത്ത കാലം വരെ അവര്‍ പറയാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോള്‍ അത് അവര്‍ ആവര്‍ത്തിക്കാത്തത്?. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് അവര്‍ മൗനം പാലിക്കുന്നത്. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെടണമെന്നും മുങ്ങുന്ന കപ്പലാണ് ബിജെപിയെന്നും ഹേമന്ത് സോറന്‍ വിമര്‍ശിച്ചു.

തകര്‍ച്ച നേരിടുന്നു

തകര്‍ച്ച നേരിടുന്നു

എവിടെ പരിശോധന നടത്തിയാലും ബിജെപിയുടെ ജാര്‍ഘണ്ഡ് ഘടകം തകര്‍ച്ച നേരിടുകയാണെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ബിജെപിയില്‍ മാത്രമല്ല എന്‍ഡിഎയിലും അനവധി പ്രശ്നങ്ങളുണ്ട്. എന്തുകൊണ്ട് എഎജെഎസ് യു, ജെഡിയു, എല്‍ജെപി കക്ഷികള്‍ വോട്ടെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

വിശാല സഖ്യത്തില്‍

വിശാല സഖ്യത്തില്‍

പ്രതിപക്ഷ വിശാല സഖ്യത്തില്‍ ജെഎംഎം 43 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഏഴുസീറ്റിലും മത്സരിക്കും. ജെ​എംഎമ്മിന് 16 ഉം കോണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണ് നിലവിലെ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഉള്ളത്.

81 സീറ്റുകള്‍

81 സീറ്റുകള്‍

2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങുകയും ചെയ്യിരുന്നു.

 ജഗന്‍റെ തീരുമാനത്തില്‍ ഇടഞ്ഞ് ലുലു ഗ്രൂപ്പ്; ആന്ധ്രയിലെ 2200 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു ജഗന്‍റെ തീരുമാനത്തില്‍ ഇടഞ്ഞ് ലുലു ഗ്രൂപ്പ്; ആന്ധ്രയിലെ 2200 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു

 മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് കോടതി മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് കോടതി

English summary
jharkhand assembly election; hemanth soran about bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X