കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡിൽ 81ൽ 47 സീറ്റും മഹാസഖ്യത്തിന്: ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവും, ബിജെപിക്ക് വീണ്ടും തിരിച്ചടി

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായ സാഹചര്യത്തിൽ ബിജെപിക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചു. ഇഞ്ചോടിച്ച് പോരാട്ടമാണ് സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും കാണാന്‍ കഴിയുന്നത്.

വോട്ടെണ്ണലിന്‍റെ തത്സമയ വിവിരങ്ങള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..

Newest First Oldest First
7:22 PM, 17 Jan

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ 2019: ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം അധികാരത്തിൽ

12:25 AM, 24 Dec

ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിൽ 47 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചിട്ടുള്ളത്. ഇതിൽ 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസിന് 16 സീറ്റുകളും ആർജെഡിക്ക് ഒരു സീറ്റും ലഭിച്ചപ്പോൾ ബിജെപിക്ക് 25 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവൻ സീറ്റുകളിലേയും ഫലം പ്രഖ്യാപിച്ചത്.
11:20 PM, 23 Dec

ജാർഖണ്ഡിലെ ജനവിധിക്ക് ജനങ്ങളോട് നന്ദി പറഞ്ഞ് ജാർഖണ്ഡ് മുക്തി മോർച്ച തലവൻ ഹേമന്ത് സോറൻ.
11:15 PM, 23 Dec

ജാർഖണ്ഡിലെ ജനങ്ങൾ നൽകിയ വിധിയ്ക്ക് മുമ്പിൽ നമിക്കുന്നതായി മുൻ മുഖ്യമന്ത്രി രഘുഭർ ദാസ്.
9:46 PM, 23 Dec

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ..
9:44 PM, 23 Dec

ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ല. ജനവിധി എന്തായാലും ഞങ്ങൾ ബഹുമാനിക്കുന്നു. ഹേമന്ത് സോറനും അദ്ദേഹത്തിന്റെ സർക്കാരും ജനങ്ങളുടെ സ്വപ്നം സഫലീകരിക്കുന്നതിനായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
8:09 PM, 23 Dec

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ ദ്രൌപതി മുർമുവിന് രാജിക്കത്ത് കൈമാറി.
7:54 PM, 23 Dec

ഹേമന്ദ് സോറനെ അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാൾ
7:54 PM, 23 Dec

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർ ദാസ് രാജ്ഭവനിലെത്തി
7:06 PM, 23 Dec

ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തെ അനുമോദിച്ച് നരേന്ദ്ര മോദി. ബിജെപിയെ 5 വര്‍ഷം ഭരിക്കാന്‍ അനുവദിച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും മോദി
6:37 PM, 23 Dec

ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അമിത് ഷ
6:34 PM, 23 Dec

രാംഖണ്ഡില്‍ മമതാ ദേവിക്ക് വിജയം, സുനിത ചൗധരിക്ക് പരാജയം
6:27 PM, 23 Dec

ഝാരിയ മണ്ഡലത്തില്‍ രാഗിണി സിങ്ങിനെതിരെ പൂര്‍ണ്ണിമ നീര്‍ജ സിങിന് വിജയം
6:07 PM, 23 Dec

നിലവിലെ സീറ്റ് നില. കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 46, ബിജെപി 25, എജെഎസ്യു 3, ജെവിഎംപി 3, മറ്റുള്ളവര്‍ 4
6:05 PM, 23 Dec

സര്‍ക്കാര്‍ അനുകൂല വോട്ടുകളില്‍ എജെഎസ്യു വിള്ളലുണ്ടാക്കിയതും ബിജെപിക്കും തിരിച്ചടിയായി
5:47 PM, 23 Dec

ബഗോഡര്‍ മണ്ഡലത്തില്‍ സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥിയായ വിനോദ് കുമാര്‍ സിങ്ങാണ് മുന്നിട്ട് നില്‍ക്കുന്നു
5:17 PM, 23 Dec

ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന് തോല്‍വി. ബിജെപി വിമത സ്ഥാനാര്‍ത്ഥി സരയൂ റായി ആണ് രഘുബര്‍ദാസിനെ പരാജയപ്പെടുത്തിയത്
4:57 PM, 23 Dec

ഝാരിയയില്‍ കോണ്‍ഗ്രസിന്‍റെ കുമാര്‍ പൂര്‍ണ്ണിമ നീര്‍ജ സിങ് വിജയിച്ചു
4:39 PM, 23 Dec

കോണ്‍ഗ്രസ്-ജെ​എംഎം സഖ്യം വ്യക്തമായ ലീഡോടെ മുന്നേറുന്നതിനിടയില്‍ റാഞ്ചിയിലെ തന്‍റെ വസതിയില്‍ സൈക്കിള്‍ സവാരിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജെഎംഎം നേതാവ് ഹേമന്ത് സോറന്‍
4:29 PM, 23 Dec

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറോണ്‍ ലോഹര്‍ദര്‍ഗ മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നു
4:26 PM, 23 Dec

ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവ പരാജയത്തിലേക്ക്
4:22 PM, 23 Dec

മണ്ഡു മണ്ഡലത്തില്‍ എജെഎസ്യൂവിന്‍റെ രാംലാല്‍ മുണ്ട മുന്നിട്ട് നില്‍ക്കുന്നു
4:16 PM, 23 Dec

പ്രതിപക്ഷ സഖ്യത്തിന്‍റെ മുന്നേറ്റത്തില്‍ ഹേമന്ത് സോറനെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
4:03 PM, 23 Dec

നിലവിലെ ലീഡ് നില. കോണ്‍ഗ്രസ് സഖ്യം 48, ബിജെപി 24, എജെഎസ്യു 3, മറ്റുള്ളവര്‍ 6
3:51 PM, 23 Dec

ലീഡ് നില 48 സീറ്റിലേക്ക് ഉയര്‍ത്തി കോണ്‍ഗ്രസ്-ജെ​എംഎം സഖ്യം
3:48 PM, 23 Dec

ജംഷഡ്പൂര്‍ ഈസ്റ്റില്‍ സരയൂ റായി വിജയത്തിലേക്ക്. ലീഡ് 4500 ആയി ഉയര്‍ത്തി
3:36 PM, 23 Dec

മത്സരിക്കുന്ന രണ്ട് സീറ്റുകളിലും ഹേമന്ത് സോറന്‍ ലീഡ് ചെയ്യുന്നു. ബര്‍ഹാതിയില്‍ 11668 വോട്ടിനും ദുംഗയില്‍ 2750 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്.
3:20 PM, 23 Dec

എജെഎസ്യു സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത് 4 സീറ്റുകളില്‍
3:11 PM, 23 Dec

ജാര്‍ഖണ്ഡില്‍ ലീഡ് നില് 45 സീറ്റിലേക്കുയര്‍ത്ത് കോണ്‍ഗ്രസ്-ജെഎംഎം സഖ്യം. ബിജെപി മുന്നിട്ട് നില്‍ക്കുന്നത് 26 സീറ്റുകളില്‍
3:05 PM, 23 Dec

കൊലിബറ മണ്ഡ‍ലത്തില്‍ കോണ്‍ഗ്രസിന്‍റെ നമന്‍ ബിക്‌സല്‍ കൊംഗാരി വിജയിച്ചു
READ MORE

jha

യുപി സർക്കാർ പണി തുടങ്ങി: പൊതുമുതൽ നശിപ്പിച്ചതിന് അക്രമികളെ തിരഞ്ഞുപിടിച്ച് സ്വത്ത് കണ്ടുകെട്ടുംയുപി സർക്കാർ പണി തുടങ്ങി: പൊതുമുതൽ നശിപ്പിച്ചതിന് അക്രമികളെ തിരഞ്ഞുപിടിച്ച് സ്വത്ത് കണ്ടുകെട്ടും

English summary
Jharkhand Assembly Election Results-2019-live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X