കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ വോട്ടുശതമാനം വര്‍ധിപ്പിച്ച് ബിജെപി, ഒന്നിക്കാതെ പ്രതിപക്ഷം, നേട്ടം കോണ്‍ഗ്രസിന് മാത്രം

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി തോല്‍വിയുടെ വക്കിലാണ്. കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം അധികാരത്തിലെത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കണക്കുകളുടെ കളിയില്‍ ബിജെപി തന്നെയാണ് മുന്നില്‍. പ്രധാനമായും വോട്ടുശതമാനത്തില്‍ ബിജെപിക്ക് കാര്യമായി കുറവ് വന്നിട്ടില്ല. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വലിയൊരു വികാരം വന്നിട്ടും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഉറച്ച് നില്‍ക്കാന്‍ ബിജെപിക്ക് സാധിച്ചു എന്നാണ് വോട്ടുശതമാനം സൂചിപ്പിക്കുന്നത്.

അതേസമയം വലിയൊരു പ്രതിപക്ഷ നിര തന്നെ അപ്പുറത്തുണ്ടായിരുന്നു. ഇവര്‍ക്ക് ഒന്നിക്കാന്‍ സാധിക്കാത്തതും ബിജെപിക്ക് കാര്യമായി ഗുണം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവര്‍ ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ ബാക്കിയുള്ളവര്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ വോട്ടുകള്‍ ഭിന്നിച്ചു എന്നാണ് വ്യക്തമാകുന്നത്.

ഇളക്കമില്ലാതെ ബിജെപി

ഇളക്കമില്ലാതെ ബിജെപി

ബിജെപിയുടെ വോട്ടുബാങ്കില്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനൊഴികെ ബാക്കിയുള്ളവര്‍ക്കൊന്നും വോട്ടുശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ബിജെപി നിലവില്‍ 29 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെ 37 സീറ്റില്‍ നിന്നാണ് ഈ വീഴ്ച്ച. കഴിഞ്ഞ തവണ 31.26 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുശതമാനം. ഇത്തവണ അത് 33.70 ശതമാനത്തിലേക്കാണ് വര്‍ധിച്ചത്.

വോട്ടുനില ഇങ്ങനെ

വോട്ടുനില ഇങ്ങനെ

പ്രതിപക്ഷ നിരയില്‍ സഖ്യമുണ്ടാക്കിയത് ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി മാത്രമാണ്. 23 പാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഈ സഖ്യവും ബിജെപിയും കഴിഞ്ഞാല്‍ പ്രതിപക്ഷ നിരയില്‍ മത്സരിക്കാന്‍ 19 പാര്‍ട്ടികളുണ്ടായിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വോട്ടുശതമാനം ഇത്തവണ കുറയുകയാണ് ചെയ്തത്. 20.43 ശതമാനമായിരുന്നു കഴിഞ്ഞ തവണ ജെഎംഎമ്മിന്റെ വോട്ടുശതമാനം. കോണ്‍ഗ്രസ് 10.46 ശതമാനം വോട്ട് 2014ല്‍ നേടിയപ്പോള്‍ ഇത്തവണ അത് 13.83 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.

ഒന്നിക്കാതെ പ്രതിപക്ഷം

ഒന്നിക്കാതെ പ്രതിപക്ഷം

പ്രതിപക്ഷ നിരയില്‍ യാതൊരു യോജിപ്പും പ്രകടമായിരുന്നില്ല. നേരത്തെയുള്ള കോണ്‍ഗ്രസ് സഖ്യം നിലനിന്നെങ്കിലും മറ്റുള്ളവര്‍ സഖ്യത്തോട് മുഖംതിരിച്ചു. എഎഎപി 0.23, എഐഎഫ്ബി 0.05, എഐഎംഐഎം 0.96, എഐടിസി 0.31, എജെഎസ്‌യുപി 8.47, ബിഎല്‍എസ്പി 0.01, ബിഎസ്പി 1.34, സിപിഐ 0.49,. സിപിഎം 0.35, ഐയുഎംഎല്‍ 0.02, ജെഡിഎസ് 0.01, ജെഡിയു 0.73, ജെവിഎം 5.18, എല്‍ജെപി 0.27, എന്‍സിപി 0.36, എന്‍പിഇപി 0.01, എസ്എച്ച്എസ് 2.86, എസ്പി 0.10, സ്വതന്ത്രര്‍ 10.39 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ വോട്ട് ശതമാനം.

ബിജെപി സഖ്യമില്ല

ബിജെപി സഖ്യമില്ല

ബിജെപി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യമായ ജെഡിയു, ലോക്ജനശക്തി പാര്‍ട്ടി എന്നിവര്‍ സഖ്യത്തില്‍ മത്സരിച്ചില്ല. അവസാന ഘട്ടത്തില്‍ സ്ഥിരം സഖ്യമായ എജെഎസ്‌യുവും എന്‍ഡിഎ വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്രയൊക്കെ പേര്‍ പോയിട്ടും വോട്ടുശതമാനത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ സാധിച്ചത് ബിജെപിയുടെ അതിശക്തമായ സ്വാധീനം തെളിയിക്കുന്നതാണ്. കോര്‍ വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്നും, പോപ്പുലര്‍ വോട്ടുകളിലെ ചില ഇടിവുകളാണ് സീറ്റ് കുറച്ചതെന്നുമാണ് വോട്ടുനില വ്യക്തമാക്കുന്നത്.

പ്രതിപക്ഷത്തിന്റെ പിഴവ്

പ്രതിപക്ഷത്തിന്റെ പിഴവ്

ഒന്നിച്ച് നിന്നാല്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂ എന്ന കാര്യം വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്‍ആര്‍സി, പൗരത്വ നിയമം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ സാധിച്ചില്ല എന്ന് കൂടി ഇത് അടിവരയിടുന്നു. അതേസമയം കോണ്‍ഗ്രസിന് വന്‍ ആശ്വാസം ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ വോട്ടുകളില്‍ അവര്‍ വര്‍ധന ഉണ്ടാക്കി. എന്നാല്‍ ഒപ്പം ചേര്‍ക്കാമായിരുന്ന ഇടതുപാര്‍ട്ടികള്‍, എസ്പി, ബിഎസ്പി എന്നിവരെ വിട്ടുകളഞ്ഞത് വോട്ടുശതമാനത്തില്‍ പ്രതിപക്ഷത്തിന് പിഴച്ച കാര്യമാണ്.

 ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ സുഹൃത്ത്... അറസ്റ്റ് വെറും നാടകം, നിലപാടില്ലാതെ മായാവതി!! ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ സുഹൃത്ത്... അറസ്റ്റ് വെറും നാടകം, നിലപാടില്ലാതെ മായാവതി!!

English summary
jharkhand assembly elections 2019 bjp leading in vote share opposition votes splits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X