കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡിൽ ബാബുലാൽ മറാണ്ടി പാലം വലിച്ചു: ആരോപണം കോൺഗ്രസിനെതിരെ, ഹേമന്ത് സോറന് കത്തയച്ചു!!

ജാർഖണ്ഡിൽ ബാബുലാൽ മറാണ്ടി പാലം വലിച്ചു: ആരോപണം കോൺഗ്രസിനെതിരെ, ഹേമന്ത് സോറന് കത്തയച്ചു!!

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ചയുമായി കൈകോർത്ത് ഒരു മാസത്തിന് ശേഷം പാലം വലിച്ച് ബാബുലാൽ മറാണ്ടി. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ജാർഖണ്ഡ് വികാസ് മോർച്ച സഖ്യത്തിൽ നിന്ന് പുറത്തുപോയിരുന്നു. ഇതിന് പിന്നാലെയാണ് ബാബുലാൽ മറാണ്ടിയുടെ നീക്കം. ജാർഖണ്ഡിൽ ജാർഖണ്ഡ് ജനമുക്തി മോർച്ചയും കോൺഗ്രസും ജെവിഎമ്മും സഖ്യം ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. ജാർഖണ്ഡ് ഭരിക്കുന്ന സഖ്യത്തിലുൾപ്പെട്ട കോൺഗ്രസ് ജെവിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അയച്ച കത്തിൽ ജെവിഎം പ്രസിഡന്റ് ബാബുലാൽ മറാണ്ടി ചൂണ്ടിക്കാണിച്ചത്.

ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!

പിന്തുണ പിൻവലിക്കുന്നു...

പിന്തുണ പിൻവലിക്കുന്നു...

ഹേമന്ത് സോറന് കീഴിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 2019 ഡിസംബർ 24നാണ് ജെവിഎം കത്ത് നൽകിയത്. എന്നാൽ യുപിഎയുടെ ഭാഗമായ കോൺഗ്രസ് ഞങ്ങളുടെ എംഎൽഎമാരെ തകർക്കാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി പിന്തുണ നൽകിയ വിഷയം പുനപരിശോധിച്ചെന്നും നിങ്ങളുടെ നേതൃത്തിലുള്ള യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചെന്നും മറാണ്ടി കത്തിൽ വ്യക്തമാക്കി.

 ജെവിഎമ്മിന് മൂന്ന് എംഎൽഎമാർ

ജെവിഎമ്മിന് മൂന്ന് എംഎൽഎമാർ


ജെവിഎം എംഎൽഎമാരായ പ്രദീപ് യാദവ്, ബന്ധു ടിർക്കി എന്നിവർ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മറാണ്ടിയുടെ നിർണായക നീക്കം. ഇരു നേതാക്കളും കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുവരും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായും ജാർഖണ്ഡിന്റെ ചുമതലയുള്ള ആർപിഎൻ സിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റാണ് ജെവിഎം നേടിയത്. യാദവും ടിർക്കിയും കോൺഗ്രസിൽ ചേർന്നാൽ ജെവിഎമ്മിന് മറാണ്ടി മാത്രമായിരിക്കും എംഎൽഎയായി ഉണ്ടാവുക. അതേസമയം മറാണ്ടി പ്രതിപക്ഷമായ ബിജെപിക്കൊപ്പം ചേരുമെന്നുള്ള അഭ്യൂഹങ്ങളും വ്യാപകമാണ്. എന്നാൽ ജാർഖണ്ഡിലെ 81 അംഗ നിയമസഭയിൽ ജെഎംഎം സഖ്യത്തിന് 47 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. മറാണ്ടി പിന്തുണ പിൻവലിച്ചാലും സഖ്യത്തിന് ഒന്നും സംഭവിക്കില്ലെ എന്നതും ശ്രദ്ധേയമാണ്.

 കോൺഗ്രസ് എംഎൽഎമാരെ റാഞ്ചുന്നു

കോൺഗ്രസ് എംഎൽഎമാരെ റാഞ്ചുന്നു

ഞങ്ങളുടെ പാർട്ടി ഹേമന്ത് സോറൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഖ്യാംഗമായ കോൺഗ്രസ് ഞങ്ങളുടെ എംഎൽഎമാരെ മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മറാണ്ടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജെഎംഎം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്നും ജെവിഎം ജനറൽ സെക്രട്ടറി സരോജ് സിംഗ് റാഞ്ചിയിൽ പ്രതികരിച്ചു. പ്രദീപ് യാദവിനെ നിയമകക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് സ്പീക്കർക്ക് കത്തും അയച്ചിട്ടുണ്ട്.

 കോൺഗ്രസിലേക്ക് ക്ഷണം

കോൺഗ്രസിലേക്ക് ക്ഷണം

രണ്ട് ജെവിഎം നേതാക്കൾക്കും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹം ലഭിച്ചെന്നാണ് രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായുമുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പാർട്ടി വക്താവ് അലോക് കുമാർ ഡൂബെ പിടിഐയോട് പ്രതികരിച്ചത്. അവരെ പാർട്ടിയിൽ ചേരാൻ നേതാക്കൾ ക്ഷണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ മന്ദറിൽ നിന്നുള്ള എംഎൽഎയായ ടിർക്കിയെ ജെവിഎം ചൊവ്വാഴ്ച രാത്രി പുറത്താക്കിയിരുന്നു. ഗോദ ജില്ലയിൽ നിന്നാണ് യാദവ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.

 ബിജെപിയുമായി ലയിക്കില്ല

ബിജെപിയുമായി ലയിക്കില്ല

ജെവിഎം- ബിജെപിയുമായി ബാന്ധവത്തിനൊരുങ്ങുന്നവെന്നും മറാണ്ടി പാർട്ടിയുടെ പുതിയ നിയമസഭാ കക്ഷി നേതാവാകും എന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് നീക്കങ്ങൾ നടക്കുന്നത്. ബിജെപിക്ക് മഹാരാഷ്ട്ര നിയമസഭയിൽ 25 അംഗങ്ങളുണ്ടെങ്കിലും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ ബിജെപിയിൽ ലയിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ ജെവിഎം നിരസിച്ചിരുന്നു.

{im

English summary
Jharkhand: Babulal Marandi withdraws support from Hemant Soren govt, says Congress poaching his MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X