കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; തിരഞ്ഞെടുപ്പിനിടെ സംസ്ഥാന നേതാവ് രാജിവച്ചു

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനിടെ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന നേതാവ് രാജിവച്ചു. ബിജെപി വക്താവ് പ്രവീണ്‍ പ്രഭാകര്‍ ആണ് രാജിവച്ചത്. മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മയുടെ എന്‍പിപിയില്‍ അദ്ദേഹം അംഗത്വം എടുക്കുകയും ചെയ്തു. ബിജെപി ആത്മപരിശോധന നടത്തണമെന്ന് പ്രവീണ്‍ പ്രഭാകര്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണം.

Bjp

തിരഞ്ഞെടുപ്പിനിടെയുള്ള നേതാവിന്റെ രാജി ബിജെപിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍. നരേന്ദ്ര മോദിയെയോ അമിത് ഷായെയോ കുറ്റപ്പെടുത്താതെയാണ് പ്രവീണ്‍ സംസാരിച്ചത്. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പാര്‍ട്ടി പദവി നല്‍കിയ കക്ഷിയാണ് സാങ്മയുടെ നാഷണലിസ്റ്റ് പീപിള്‍സ് പാര്‍ട്ടി (എന്‍പിപി). ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെയാണ് ഇവര്‍ മല്‍സരിക്കുന്നത്.

ഫട്‌നാവിസ് 80 മണിക്കൂര്‍ മുഖ്യമന്ത്രിയായത് നാടകം; 40000 കോടി തിരിച്ചുനല്‍കിയെന്ന് ബിജെപി എംപിഫട്‌നാവിസ് 80 മണിക്കൂര്‍ മുഖ്യമന്ത്രിയായത് നാടകം; 40000 കോടി തിരിച്ചുനല്‍കിയെന്ന് ബിജെപി എംപി

ജാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന പ്രവീണ്‍ പ്രഭാകര്‍ അഞ്ച് വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന്‍ സ്വന്തമായി മല്‍സരിക്കുകയാണ്. ഇതും ബിജെപിക്ക് തിരിച്ചടിയാണ്.

ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ അതൃപ്തിയുണ്ടായിരുന്നു പ്രവീണ്‍ പ്രഭാകറിന്. ഇക്കാര്യം അദ്ദേഹം അടുപ്പമുള്ളവരുമായി പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപിച്ചതും എന്‍പിപിയില്‍ ചേര്‍ന്നതും. എന്‍പിപി സ്ഥാനാര്‍ഥിയായി നള മണ്ഡലത്തില്‍ മല്‍സരിക്കും.

പ്രധാനമന്ത്രി മോദിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് പ്രവീണ്‍ പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ ജാര്‍ഖണ്ഡിലെ ബിജെപി നേതൃത്വം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഘട്ടമായിട്ടാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അഞ്ചാംഘട്ടം നടക്കുന്ന ഡിസംബര്‍ 20നാണ് നള മണ്ഡലത്തില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 23ന് ഫലം അറിയാം.

English summary
Jharkhand BJP spokesman Praveen Prabhakar Quits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X