കോക്പിറ്റിന് അടുത്തെത്തി, പിടിവിട്ട് താഴേക്ക്, രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവിന് ദാരുണാന്ത്യം
ദില്ലി: ജാര്‍ഖണ്ഡിലെ റോപ്പ് വേ ദുരന്തത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഇയാള്‍ രക്ഷപ്പെട്ടു എന്ന് തോന്നിയിടത്ത് നിന്നാണ് താഴേക്ക് വീണത് യുവാവ് വീണത്. എത്രത്തോളം അപകടം പിടിച്ചതാണ് ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ദാരുണമായ സംഭവം. ഈ യുവാവ് കൊല്ലപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയില്‍ പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ നിന്നുള്ള യുവാവിനെ രക്ഷപ്പെടുത്തുന്നതാണ് ഉള്ളത്. ഇയാളെ ഈ റോപ്പില്‍ പിടിച്ച് മുകളിലേക്ക് വലിച്ചു കയറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

ശക്തമായ കാറ്റിനെയും ഹെലികോപ്ടറിന്റെ ബ്ലേഡുകളില്‍ തട്ടുമെന്ന ഭയത്തെ അതിജീവിച്ചുമാണ് റോപ്പില്‍ ഇയാളെ മുകളിലേക്ക് വലിച്ച് കയറ്റിയിരുന്നത്. ഒടുവില്‍ കോക്പിറ്റിന് സമീപം വരെ ഇയാള്‍ എത്തിയിരുന്നു. കണ്ടുകൊണ്ടിരിക്കുന്നത് വലിയ ആശ്വാസം ഇതില്‍ രേഖപ്പെടുത്തുന്നതും കാണാം. എന്നാല്‍ ഇയാളെ ഹെലികോപ്ടറിനുള്ളിലേക്ക് വലിച്ച് കയറ്റുന്നതിനിടെ ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. സ്പോട്ടില്‍ തന്നെ കൊല്ലപ്പെടുകയും ചെയ്തു. ത്രികൂട് ഹില്‍സില്‍ കേബിള്‍ കാറുകള്‍ റോപ്പ് വേയില്‍ കൂട്ടിയിടിച്ച് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ദേവ്ഗഡ് ജില്ലയിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിലാണ് ഈ കേബിള്‍ കാറുകള്‍ ഉള്ളത്.
ദേവ്ഗഡ് ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്ടറുകളാണ് വ്യോമസേന ഏര്‍പ്പാടാക്കിയത്. വൈകീട്ട് ഏഴ് മണി വരെ 25 പേരെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം കേബിള്‍കാറില്‍ 23 പേരോളം കുടുങ്ങി കിടക്കുകയാണ്. ഈ കേബിള്‍ കാറുകള്‍ ആകാശ മധ്യത്തിലാണ് കുടുങ്ങി കിടക്കുന്നത്. അതേസമയം ഭരണകൂടം വെള്ളവും ഭക്ഷണവും കൃത്യമായി എത്തിച്ച് നല്‍കിയിരുന്നുവെന്ന് രക്ഷപ്പെട്ട അനില്‍ എന്നയാള്‍ പറഞ്ഞു. അദ്ദേഹം ഇന്ത്യ വ്യോമസേനയ്ക്ക് നന്ദി പറഞ്ഞു. രക്ഷപ്പെടുമോ എന്ന് പോലും ഉറപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് രക്ഷപ്പെട്ടതെന്ന് അനില്‍ പറഞ്ഞു. അതിന് വ്യോമസേനയ്ക്കാണ് നന്ദി പറയേണ്ടത്. ഹെല്‍പ്പ് ലൈനില്വിളിച്ചപ്പോള് വിവരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച്ച വൈകീട്ട് നാല് മണി മുതല്‍ ഈ റോപ്പ് വേയില്‍ കുടുങ്ങി കിടക്കുകയായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരി സുശീല ദേവി പറഞ്ഞു. വ്യോമസേനയാണ് ഞങ്ങളെ രക്ഷിച്ചത്. റോപ്പ് ഉപയോഗിച്ച് താഴേക്ക് വരാന്‍ ഭയമായിരുന്നു. എന്നാല്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നും സുശീല ദേവി പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്. ഇനിയും ഇരുപതോളം പേരെയെങ്കിലും രക്ഷിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നില്ല. ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ വീണ്ടുംതുടങ്ങും. ഡ്രോണുകളുടെ സഹായത്തോടെയാണ് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്.
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് കൂട്ടിയിടി ഉണ്ടായത്. പ്രശ്നമുണ്ടായതിന് പിന്നാലെ റോപ്പ് വേ മാനേജറും, ജീവനക്കാരും ഇവിടെ നിന്ന് രക്ഷപ്പെട്ട് കളഞ്ഞു. ഇതൊരു സ്വകാര്യ കമ്പനി നടത്തുന്നതാണ്. കേബിള്‍ കാറില്‍ നിന്ന് താഴേക്ക് ചാടിയ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവിടെയുള്ള ഗ്രാമീണരും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്. എല്ലാ ടൂറിസ്റ്റുകളെയും സുരക്ഷിതമായി രക്ഷിച്ചു എന്നാമ് വ്യോമസേന പറയുന്നത്. ആരോടും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സേന നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ 25 കേബിള്‍ കാറുകളാണ് ഉള്ളത്. നാല് പേര്‍ക്കെങ്കിലും ഒന്നില്‍ കയറാനാവും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications