തൂപ്പുകാരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി
പലാമു: ബിസിനസ് പ്രമുഖനായ രവി പിള്ളയുടെ മകളുടെ വിവാഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചര്‍ച്ച നടക്കവെ തന്റെ ഓഫീസിലെ തൂപ്പുകാരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് വ്യത്യസ്തനായി. മൊറാബാദി മൈതാനിയില്‍ കഴിഞ്ഞദിവസമായിരുന്നു വിവാഹം.
ബിജെപി ഓഫീസില്‍ തൂപ്പുകാരനായിരുന്ന ഫുലോ ഖല്‍ഖോയുടെ മകള്‍ പ്രീതിയുടെ വിവാഹത്തിനായിരുന്നു മുഖ്യമന്ത്രി പങ്കെടുത്തത്. രഘുബര്‍ ദാസ് മുഖ്യമന്ത്രിയായതിനുശേഷം ഫുലോയെ തന്റെ ഓഫീസിന്റെ തൂപ്പുകാരനായി നിയമിച്ചരുന്നു. തൂപ്പുകാരനാണെങ്കിലും ഫുലോയുമായി മുഖ്യമന്ത്രി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞു.

ബിജെപി നേതാവ് സമുന്‍ കുജുറിന്റെ ബന്ധുവായിരുന്നു വരന്‍. മുഖ്യമന്ത്രിയെ കൂടാതെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി തന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം പ്രീതി മറച്ചുവെച്ചില്ല. മുഖ്യമന്ത്രി തന്റെ കല്യാണത്തിന് പങ്കെടുക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രീതി പറയുന്നു. അദ്ദേഹം പങ്കെടുത്തതിലും തന്നെ അനുഗ്രഹിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും പ്രീതി പറഞ്ഞു.
വിവാഹത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് രഘുബര്‍ ദാസ് പറയുന്നത് ഇങ്ങനെയാണ്. 'ബിജെപി ഒരു കുടംബത്തെപ്പോലെയാണ്. കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടക്കുമ്പോള്‍ എങ്ങിനെയാണ് പങ്കെടുക്കാതിരിക്കാന്‍ കഴിയുക.' എന്തായാലും മുഖ്യമന്ത്രി പരിപാടിക്കെത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തു.












Click it and Unblock the Notifications