ബീഫ് ഫെസ്റ്റിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് എബിവിപിയുടെ ഭീഷണി
റാഞ്ചി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വ്യാപാര നിയന്ത്രണത്തില്‍ പ്രതിഷേധിക്കാനായി ഫേസ്ബുക്കില്‍ ബീഫ് ഫെസ്റ്റിനെക്കുറിച്ച് പോസ്റ്റിട്ട അധ്യാപകന് ഹിന്ദു യുവ വിദ്യാര്‍ഥി സംഘടനകളുടെ ഭീഷണി. ജാര്‍ഖണ്ഡ് ജംഷഡ്പൂരിലെ ബിഎഡ് കോളേജില്‍ അധ്യാപകനായ ജീത്‌റായ് ഹന്‍സ്ദയ്ക്കാണ് ഭീഷണി ഉയര്‍ന്നത്.
അധ്യാപകനെ ഉടന്‍ പുറത്താക്കണമെന്നും ബീഫ് ഫെസ്റ്റ് നടത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സംഘടനകള്‍ ഭീഷണിപ്പെടുത്തി. ജംഷഡ്പൂരില്‍ എവിടെയെങ്കിലും ബീഫ് ലഭിക്കാനുണ്ടെങ്കില്‍ അറിയിക്കണം. താന്‍ ഒരു ബീഫ് ഫെസ്റ്റ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍.

പോസ്റ്റില്‍ തെറിവിളികളുമായെത്തിയ സംഘപരിവാര്‍ ഉടന്‍ പോസ്റ്റ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടിവരുന്നും മുന്നറിയിപ്പ് നല്‍കി. അധ്യാപകനെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതിയും നല്‍കി. ഇതേതുടര്‍ന്ന് ഇക്കാര്യം പരിശോധിച്ചുവരികയാണെന്നാണ് കോളേജ് മേധാവികളുടെ പ്രതികരണം. കോളേജിലെ സമാധാന അന്തരീക്ഷം തകരാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, പ്രതികരിച്ചത് വ്യക്തിപരമായാണെന്നും അതിന് തന്റെ ജോലിയുമായി ബന്ധമില്ലെന്നും അധ്യാപകന്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് മാത്രമാണ് താന്‍ ചെയ്തത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിരുന്നു.












Click it and Unblock the Notifications