വിവാദപരാമര്‍ശം; ഗിരിരാജിന് അറസ്റ്റ് വാറണ്ട്
ബൊക്കാറോ: വിവാദ പരമാര്‍ശം നടത്തിയ ബീഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിന് അറസ്റ്റ് വാറണ്ട്. ബുധനാഴ്ച (ഏപ്രില്‍ 23)നാണ് ബൊക്കാറോ കോടതി ഗിരിരാജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നരേന്ദ്രമോദിയെ വിമര്‍ശിയ്ക്കുന്നവര്‍ ഇന്ത്യയില്‍ താമസിയ്ക്കാന്‍ അര്‍ഹരല്ലെന്നും പാകിസ്താനിലേക്ക് പോകണമെന്നുമാണ് ഗിരിരാജ് സിംഗ് പ്രസ്താവന നടത്തിയത്.
ഗിരിരാജ് സിംഗിന്റെ പരമാര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ഗിരിരാജ് സിംഗിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. പ്രസ്താവനയെത്തുര്‍ന്ന് സിംഗിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ബൊക്കോറോ സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അമിത് ശേഖര്‍ ആണ് ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വര്‍ഗീയത വളര്‍ത്തത്താന്‍ ശ്രമിച്ചു, മതത്തെ അപനമാനിയ്ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ജനപ്രാതിനിധ്യ നിയമപ്രകരവും ബൊക്കൊറോ പൊലീസ് ഗിരിരാജ് സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications