ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡെയ്‌ലി ഹണ്ടിലൂടെ; സമഗ്ര വിവരങ്ങളുമായി ഡിസംബര്‍ 23ന്
ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമഗ്ര വിവരങ്ങള്‍ ഡെയ്‌ലി ഹണ്ടിലൂടെ അറിയാം. മഹാരാഷ്ട്രയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ ഫലം 23നാണ് പ്രഖ്യാപിക്കുക.
ബിജെപി അധികാരം നിലനിര്‍ത്തുമോ, അതല്ല, കോണ്‍ഗ്രസും ജെഎംഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരണം പിടിക്കുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 81 അംഗ നിയമസഭയില്‍ 41 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 43 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചതും രഘുബര്‍ദാസ് മുഖ്യമന്ത്രിയായതും.

ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തിന്റെ പൊതുചിത്രം കൂടിയായി വിലയിരുത്തപ്പെടും. അതുകൊണ്ടുതന്നെ ഏറെ നിര്‍ണായകമായ ഫലമാണ് ജാര്‍ഖണ്ഡില്‍ നിന്ന് വരാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വന്‍നിര തന്നെയാണ് ഇവിടെ ബിജെപിക്ക് വേണ്ടി പ്രചാരണഗോദയില്‍ ഇറങ്ങിയത്.
വെറും നമ്പറുകളുടെ കണക്കല്ല തിരഞ്ഞെടുപ്പ് ഫലം. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ നിലപാട് കൂടിയാണത്. ജാര്‍ഖണ്ഡിലെ ഓരോ മണ്ഡലങ്ങളിലേതുമുള്‍പ്പെടെ ഫലം വരുന്ന വേളയില്‍ തന്നെ വിവരങ്ങള്‍ അറിയാന്‍ ഡെയ്‌ലി ഹണ്ട് സൗകര്യം ഒരുക്കുന്നുണ്ട്.
നിങ്ങള്‍ക്കറിയാം... അതിവേഗം
ലൈവ് വാര്‍ത്തകള്‍ക്ക് പുറമെ
- സമ്പൂര്‍ണ ഫലം അതിവേഗം
- കഴിഞ്ഞ തിരഞ്ഞെടുപ്പുമായുള്ള താരതമ്യം, സുപ്രധാന മാറ്റങ്ങള്‍
- ആദ്യ ഫലസൂചനകള്‍ക്കൊപ്പം തന്നെ രാഷ്ട്രീയ ട്രെന്‍ഡും പ്രേക്ഷകരിലേക്ക്
- സോഷ്യല്‍ മീഡിയ പ്രതികരണം, വൈറല്‍ പ്രതികരണങ്ങള്‍, ട്രെന്‍ഡിങ് വീഡിയോകള്‍, ജനങ്ങളുടെ പ്രതികരണം എന്നിവയും ഡെയ്‌ലി ഹണ്ടിലൂടെ അറിയാം.
ഡിസംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഡെയ്‌ലി ഹണ്ട് ആശ്രയിക്കുക. ഡെയ്‌ലി ഹണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.












Click it and Unblock the Notifications