Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക സമുദായങ്ങളുടെ ഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: നരേന്ദ്ര മോദി

റാഞ്ചി: ജാര്‍ഖണ്ഡിലെ പിന്നോക്ക സമുദായങ്ങളുടെ ഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുംലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ പട്ടികജാതി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തോടെ നിന്നാല്‍ സുരക്ഷിതരായി തുടരും എന്നും മോദി ഉപദേശിച്ചു. 'ആദിവാസി, ഒബിസി, ദളിത് ഭൂരിപക്ഷ മേഖലകളില്‍ തങ്ങള്‍ തുടച്ചുനീക്കപ്പെട്ടത് ഈ സമുദായങ്ങള്‍ ഒന്നിച്ചതുകൊണ്ടാണെന്ന് കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ രാജകുടുംബം എസ്സി, എസ്ടി, ആദിവാസി, ഒബിസി സമുദായങ്ങളുടെ ഐക്യത്തെ ആക്രമിക്കുന്നത്,'' പ്രധാനമന്ത്രി ആരോപിച്ചു.

Jharkhand Election 2024

രാജ്യത്തെ ഒബിസി, എസ്സി, എസ്ടി സംവരണം തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ സംവരണം എടുത്തുകളയാന്‍ ആഗ്രഹിക്കുന്നു. ഇവിടെയുള്ള എല്ലാ ജാതിക്കാരുടെയും ശബ്ദത്തിന് അവര്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സ്ഥാനമുണ്ടാകൂ എന്നും എന്നാല്‍ അവരെല്ലാം തമ്മിലടിച്ച് ദുര്‍ബലരാകണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം എന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ ഒബിസി സമുദായത്തിനുള്ള സംവരണത്തിനുള്ള ശുപാര്‍ശകള്‍ അവഗണിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒബിസിക്ക് തുടക്കം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എതിരാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് 1955-ല്‍ കാക്കാ സാഹിബ് കലേല്‍ക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റു ഈ ഫയലുകള്‍ മരവിപ്പിച്ചു.

1980-ല്‍ ഒബിസികള്‍ക്കും സംവരണം ലഭിക്കണമെന്ന് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങളും മോദി പൊതുയോഗത്തില്‍ വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നല്‍കിയത് തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് എന്ന് മോദി അവകാശപ്പെട്ടു.

പിന്നാക്ക വിഭാഗ കമ്മീഷന് തങ്ങള്‍ ഭരണഘടനാ പദവി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ഒരു ഉപജാതിയെ മറ്റൊന്നിനെതിരെ ഉയര്‍ത്തി ഒബിസികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. 'കോണ്‍ഗ്രസ്-ജെഎംഎം കൂട്ടുകെട്ടിന്റെ ദുഷ്പ്രവണതകള്‍ തിരിച്ചറിയണം. അധികാരം തട്ടിയെടുക്കാന്‍ അവര്‍ക്ക് ഏതറ്റം വരെയും പോകാം,' അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യലബ്ധി മുതല്‍ കോണ്‍ഗ്രസ് എസ്സി, എസ്ടി, ഒബിസി ഐക്യത്തിന്റെ ശത്രുവാണ് എന്നും അദ്ദേഹം പറഞ്ഞു. 'ഛോട്ടാനാഗ്പൂര്‍ മേഖലയില്‍ 125-ലധികം ഉപജാതികളെ ഒബിസികളായി കണക്കാക്കുന്നു. ഉപജാതികളെ പരസ്പരം മത്സരിപ്പിച്ച് ഒബിസി ഐക്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ്-ജെഎംഎം ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 13, നവംബര്‍ 20 തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+