എല്ലാവരും വോട്ട് ചെയ്യണമെന്ന് മോദി, ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് രാഹുല്‍
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും പങ്കാളികളാകണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പൂര്‍ണ്ണ ആവേശം കാണിക്കണമെന്ന് ജാര്‍ഖണ്ഡിലെ വോട്ടര്‍മാരോട് നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. ജാര്‍ഖണ്ഡില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗ് ആണ്. രാവിലെ ഏഴ് മണിക്ക് തന്നെ സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചിരുന്നു.
ആവേശത്തോടെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം എന്ന് മോദി വോട്ടര്‍മാരോട് പറഞ്ഞു. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെടുപ്പാണ്. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പൂര്‍ണ്ണ ആവേശത്തോടെ വോട്ടുചെയ്യാന്‍ ഞാന്‍ എല്ലാ വോട്ടര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവര്ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. എല്ലാ കന്നിവോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തുക,' മോദി പറഞ്ഞു.

എല്ലാ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണം എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു. 'സഹോദരീ സഹോദരന്മാരേ, ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നു. നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണഘടനയും ജനാധിപത്യവും ശക്തിപ്പെടുത്താനും നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യക്ക് അഭിവൃദ്ധി കൈവരുത്തും,' രാഹുല്‍ പറഞ്ഞു.
തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തോടെ നിങ്ങളുടെ ജീവിതം, ജലം, വനം, ഭൂമി എന്നിവ സംരക്ഷിക്കണം എന്നും സാമൂഹിക നീതിയെ ശാക്തീകരിക്കണം എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും വോട്ടര്‍മാരോട് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിച്ചു.
ആദ്യഘട്ട പോളിംഗില്‍ വോട്ട് ചെയ്യാന്‍ പോകുന്ന എല്ലാ വോട്ടര്‍മാരോടും അഴിമതിയും നുഴഞ്ഞുകയറ്റവും പ്രീണനവും ഇല്ലാത്തതും വികസിതവുമായ ഒരു ജാര്‍ഖണ്ഡ് സൃഷ്ടിക്കുന്നതിനായി വോട്ടുകള്‍ രേഖപ്പെടുത്താന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ആദിവാസി സ്വത്വം, ഭൂമി, സ്ത്രീകളുടെ സുരക്ഷ, യുവാക്കളുടെ തൊഴില്‍ എന്നിവ സംരക്ഷിക്കാന്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യം ശക്തിപ്പെടുത്താന്‍ വോട്ട് ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭ്യര്‍ത്ഥന. ഇവിഎം ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു. 15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
73 വനിതകള്‍ ഉള്‍പ്പെടെ 683 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. നവംബര്‍ 20 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 23 ന് ഫലം പ്രഖ്യാപിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications