Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമന്ത് സോറൻ, 'ഹേമന്ത് സോറ'നെ കണ്ടുമുട്ടി; തിരഞ്ഞെടുപ്പിന് ഒരുങ്ങി ജെഎംഎം

റാഞ്ചി: ജാർഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. ഇപ്പോൾ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആവുന്നത്. തന്നോടുള്ള സാമ്യമുള്ള ഒരു നാടക കലാകാരനായ മുന്ന ലോഹ്‌റയോടൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. "ഒരു ഹേമന്ത് മറ്റൊരു ഹേമന്തിനെ കണ്ടുമുട്ടുന്നു. തിയേറ്റർ ആർട്ടിസ്റ്റായ മുന്ന ലോഹറയെയും കുടുംബത്തെയും കണ്ടുമുട്ടി" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

റാഞ്ചിയിലെ ഹാതിയ പ്രദേശത്തു നിന്നുള്ള മുന്ന ലോഹ്‌റ മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഹേമന്ത് സോറനോടുള്ള തൻ്റെ ആരാധന അറിയിച്ചു. സോറനുമായുള്ള സാദ‍‍ൃശ്യം ഭാ​ഗ്യമായിട്ടാണ് അദ്ദേഹം കാണുന്നത്. നാടകലോകത്തിൻ്റെ സങ്കീർണതകൾ മനസ്സിലാക്കിയ മുഖ്യമന്ത്രി സോറൻ, കലാകാരന്മാർക്കുള്ള വേദി മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ലോഹ്റയ്ക്ക് ഉറപ്പുനൽകി.

hemanth

PC: Hemant Soren/ X

"ഞാൻ നാടക കലാകാരന്മാരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. വരും ദിവസങ്ങളിൽ അവർക്ക് മികച്ച പ്ലാറ്റ്ഫോം നൽകുന്നതിന് ഞാൻ പ്രവർത്തിക്കും. ജാർഖണ്ഡിലെ കലാകാരന്മാരും കായിക താരങ്ങളും വളരെ കഴിവുള്ളവരാണ്. അവർ പല അവസരങ്ങളിലും സംസ്ഥാനത്തിന് അഭിമാനം നൽകിയിട്ടുണ്ട്. നാടക കലാകാരന്മാർക്ക് അന്തസ്സോടെ ജീവിക്കാൻ ഞങ്ങൾ ഒരു നയം കൊണ്ടുവരും, "അദ്ദേഹം ഉറപ്പ് നൽകി.

തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഹേമന്ത് സോറൻ സർക്കാർ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അപ്പുറം സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. അതേ സമയം സംസ്ഥാന ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് കീഴിൽ 5 ലക്ഷം ഹുണഭോക്താക്കളെ ഉൾപ്പെടുത്താനും റേഷൻ ഡീലർമാരുടെ കമ്മീഷൻ ക്വിന്റലിന് നിലവിലുള്ള 100 രൂപയിൽ നിന്ന് 150 രൂപയാക്കാനുള്ള നിർദ്ദേശത്തിന് വെള്ളിയാഴ്ച ജാർഖണ്ഡ് മന്ത്രിസഭ അം​ഗീകാരം നൽകി.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതിയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ 49 നിർദ്ദേശങ്ങൾ അം​ഗീകരിച്ചു. ജാർഖണ്ഡ് സംസ്ഥാന ഭക്ഷ്യസുരക്ഷ പദ്ധതിക്ക് കീഴിലുള്ള ​ഗുണഭോക്താക്കളുടെ ലക്ഷ്യം നിലവിലുള്ള 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്താനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അം​ഗീകാരം നൽകി. ദേശിയ ഭക്ഷ്യ സുരക്ഷയുടെ പരിധിയിൽ വരാത്തവർക്ക് ആനുകൂല്യം ലഭിക്കും കാബിനറ്റ് സെക്രട്ടറി വന്ദന ദാദൽ പറഞ്ഞു, ന്യായവില കട ഡീലർമാരുടെ കമ്മീഷനും ക്വിന്റലിന് നിലവിലുള്ള 100 രൂപയിൽ നിന്ന് 150 രൂപയായി വർദ്ധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+