കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ​എംഎമ്മും സഖ്യത്തിലേക്ക്; ഇടതുപാര്‍ട്ടികളുമായും ചര്‍ച്ചകള്‍ സജീവം

Google Oneindia Malayalam News

റാഞ്ചി: മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ സഖ്യചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. അധികാരത്തിലിരിക്കുന്ന ബിജെപിയെ ഒറ്റക്ക് നേരിടുന്നതിന് പകരം പ്രാദേശിക കക്ഷികളുടെ ഭാഗമായി നിന്നുകൊണ്ട് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

മുന്നണിയുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡ‍് മുക്തി മോര്‍ച്ചയെ അംഗീകരിച്ചുകൊണ്ടുള്ള സഖ്യത്തിനാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിന് കീഴില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഇര്‍ഫാന്‍ അന്‍സാരി പ്രഖ്യാപിച്ചു കഴിഞ്ഞു.

തയ്യാറെടുപ്പുകള്‍ തുടങ്ങി

തയ്യാറെടുപ്പുകള്‍ തുടങ്ങി

സഖ്യത്തിന്‍റെ കാര്യത്തില്‍ തീരുമാനമായതോടെ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജെഎംഎമ്മിന്‍റെ നേതൃത്വം അംഗീകരിക്കുന്നതായി മധുപൂര്‍ എംഎല്‍എകൂടിയായ ഇര്‍ഫാന്‍ അന്‍സാരി വ്യക്തമാക്കിയത്. 25 സീറ്റുകളിലേക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ബിജെപിക്ക് സംസ്ഥാനത്ത് അധികാരം നില നിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

ജെഎംഎമ്മിന് പുറമെ ജെവിഎംപി, ആര്‍ജെഡി. ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി മഹാസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെവിഎംപി, ജെഎംഎം എന്നീ കക്ഷികളുമായി സഖ്യം ചേര്‍ന്നായിരുന്നു മത്സരിച്ചതെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റ കാഴ്ച്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.

ഇടതുപാര്‍ട്ടികളുമായി

ഇടതുപാര്‍ട്ടികളുമായി

സംസ്ഥാനത്തെ 12 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിനും ജെ​എംഎമ്മിനും ഓരോ സീറ്റുകളിലായിരുന്നു സംസ്ഥാനത്ത് വിജയിക്കാന്‍ കഴിഞ്ഞത്. പരാജയമായിരുന്നെങ്കിലും സഖ്യം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിള്‍ സ്വാധീനമുള്ളതിനാല്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തിലെത്താനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിച്ചെങ്കിലും അതിന് മുമ്പ് നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഗോമിയ, സില്ലി, കൊലിബിറ സീറ്റുകളിലാണ് ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ രണ്ട് സീറ്റുകളില്‍ ജാര്‍ഘണ്ഡ മുക്തി മോര്‍ച്ച വിജയിച്ചപ്പോള്‍ അവസാനം നടന്ന കൊലിബറയിലെ സീറ്റില്‍ കോണ്‍ഗ്രസ് വിജിയിക്കുകയായിരുന്നു.

വലിയ വിമര്‍ശനം

വലിയ വിമര്‍ശനം

മാസങ്ങള്‍ക്കുള്ളില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതോടെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ 2014 മുതല്‍ ഈ വര്‍ഷത്തെ മൂന്ന് അടക്കം ഏഴ് ഉപതിരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നത്.

സാഹചര്യങ്ങള്‍ മാറിയെന്ന്

സാഹചര്യങ്ങള്‍ മാറിയെന്ന്

ഇതില്‍ കോണ്‍ഗ്രസ്സും ജെഎംഎമ്മും മൂന്ന് സീറ്റുകള്‍ വീതം വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഒരു സീറ്റില്‍ മാത്രമാണ്. സംസ്ഥാനത്തെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ബിജെപിയുടെ തോല്‍വികളിലൂടെ പ്രതിഫലിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യങ്ങളെല്ലാം 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിലവിലല്ലെന്നുമാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള കക്ഷികള്‍ അഭിപ്രായപ്പെടുന്നത്.

 വട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യം വട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യം

ബിജെപിയും ശിവസേനയും രണ്ട് വഴിക്ക്; മഹാരാഷ്ട്രയില്‍ അവസരം മുതലെടുക്കാനൊരുങ്ങി കോണ്‍ഗ്രസ് സഖ്യംബിജെപിയും ശിവസേനയും രണ്ട് വഴിക്ക്; മഹാരാഷ്ട്രയില്‍ അവസരം മുതലെടുക്കാനൊരുങ്ങി കോണ്‍ഗ്രസ് സഖ്യം

English summary
jharkhand election: ready to contest under jmm says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X