ജാര്‍ഖണ്ഡ് ഫലം: എക്‌സിറ്റ് പോള്‍ ഒരിക്കല്‍ കൂടി തെറ്റുന്നു? കുതിച്ച് ഇന്ത്യാസഖ്യം.. ഇഞ്ചോടിഞ്ച് പോരാട്ടം
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡ ിഎയും ജെ എം എം-കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 81 സീറ്റില്‍ 70 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എന്‍ ഡി എ 39 സീറ്റിലും ഇന്ത്യാ സഖ്യം 37 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. ബി ജെ പിക്ക് ഒറ്റയ്ക്ക് 25 സീറ്റിലാണ് ലീഡ് ഉള്ളത്.
സഖ്യകക്ഷിയായ എ ജെ എസ് യു പിക്ക് മൂന്ന് സീറ്റില്‍ ലീഡുണ്ട്. മറുവശത്ത് ജെ എം എം 23 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ആര്‍ ജെ ഡി നാല് സീറ്റിലും ലീഡ് ചെയ്യുന്നു. സി പി ഐ എം എല്‍ മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ജെ എം എം 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. സഖ്യകക്ഷികളായ കോണ്‍ഗ്രസ് 30 സീറ്റിലും ആര്‍ ജെ ഡി ആറ് സീറ്റിലും സി പി ഐ എം എല്‍ നാല് സീറ്റിലും ജനവിധി തേടി.

എന്‍ ഡി എയില്‍ നിന്ന് ബി ജെ പി 68 സീറ്റില്‍ മത്സരിച്ചപ്പോള്‍ സഖ്യകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ ജെ എസ് യു) 10 ഇടത്തും ജെ ഡി യു രണ്ടിടത്തും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. നവംബര്‍ 13 ന് 43 സീറ്റുകളിലും നവംബര്‍ 20 ന് 38 സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. ആകെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 67.74 ശതമാനം പോളിംഗ് ആണ്.
ഇത് 2019 ലെ തിരഞ്ഞെടുപ്പ് കണക്കുകളേക്കാള്‍ 1.65 ശതമാനം കൂടുതലാണ്. അതേസമയം എക്‌സിറ്റ് പോളുകളില്‍ മിക്കതും എന്‍ഡിഎയ്ക്ക് ഏകപക്ഷീയമായ ജയമാണ് സമ്മാനിച്ചിരുന്നത്. ഇത് പ്രകാരം ബിജെപി ശരാശരി 42-47 സീറ്റുകളും ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്ക് 25-30 സീറ്റുകളും നേടും എന്നായിരുന്നു പ്രവചനം. എന്നാല്‍ ഹരിയാനയിലേതിന് സമാനമായി എക്‌സിറ്റ് പോളുകള്‍ ജാര്‍ണ്ഡിലും തെറ്റുന്നു എന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്.
ബര്‍ഹൈത്തില്‍ സിറ്റിംഗ് എംഎല്‍എയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ലീഡ് ചെയ്യുകയാണ്. ഗാംലിയേല്‍ ഹെംബ്രോം ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ഗണ്ഡേയില്‍ കല്‍പന സോറനും മുന്നിലാണ്. സെറൈകേലയില്‍ മുന്‍ മുഖ്യമന്ത്രി ചമ്പായി സോറനും ജെഎംഎം നേതാവ് ഗണേഷ് മഹാലിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.












Click it and Unblock the Notifications