കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് പിഴക്കുന്നു... ഒറ്റക്ക് നില്‍ക്കാനാവില്ല

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബിജെപി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ഒറ്റക്ക് ഭരിക്കാമെന്ന സ്വപ്‌നം വൃഥാവിലാകുമെന്നാണ് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്നത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അമ്പതിലേറെ സീറ്റുകളില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടായിരുന്ന ബിജെപി ഇപ്പോള്‍ ഏറെ താഴെ പോയിരിക്കുന്നു. ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം 36 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

Jharghand Map

81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 സീറ്റുകള്‍ ലഭിക്കണം. എജെഎസ് യു, ലോക് ജനശക്തി പാര്‍ട്ടി എന്നിവയുമായാണ് ബിജെപിക്ക് ഝാര്‍ഖണ്ഡില്‍ സഖ്യം. 72 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. എട്ടിടങ്ങളില്‍ എജെഎസ് യുവും ഒരിടത്ത് ലോക് ജനശക്തി പാര്‍ട്ടിയും. സഖ്യകക്ഷികളുടെ വിജയം അനുസരിച്ചിരിക്കും ഝാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുക എന്നതാണ് സാഹചര്യം.

ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ഭരണ കക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുന്നേറ്റം ഉണ്ടാക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ വെറും 18 സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന ജെഎംഎം ഇപ്പോള്‍ 25 സീറ്റുകളില്‍ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനാണ് കനത്ത നഷ്ടം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ തവണ 14 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ടക്കം കടക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് സൂചന.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന ബിജെപിയുടെ സ്വപ്‌നം തകര്‍ന്നു എന്ന് തന്നെ പറയാം. എന്നാല്‍ മുഖ്യമനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ തിരഞ്ഞെടുപ്പിനിറങ്ങിയതാണ് ബിജെപിക്ക് വിനയായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

English summary
Jharkhand election results: BJP may not get absolute majority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X