കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡിൽ ബിജെപിക്ക് 22-30 വരെ സീറ്റുകൾ ലഭിക്കുമെന്ന് റിപ്പബ്ലിക്ക് ടിവി എക്സിറ്റി പോൾ

Google Oneindia Malayalam News

Newest First Oldest First
6:13 PM, 21 Dec

ജാർഖണ്ഡിൽ ബിജെപിക്ക് 22-30 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പബ്ലിക്ക് ടിവി എക്സിറ്റി പോൾ. ജെഎംഎമ്മിന് 28-33 വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് സർവേ ഫലം പറയുന്നത്. അതേസമയം കോൺഗ്രസിന് 10-15നും ഇടയിൽ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. എജെഎസ് യുവിന് 3-24 സീറ്റുകൾ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് 5-7 സീറ്റുകൾ ലഭിക്കുമെന്നുമാണ് റിപ്പബ്ലിക്ക് ടിവി എക്സിറ്റ് പോക്ഷ ഫലങ്ങൾ പറയുന്നത്.
10:22 PM, 20 Dec

കോൺഗ്രസ്- 16, ജെഎംഎം 23, ബിജെപി- 28, ആർജെഡി- 5, ജെവിഎം- 3, മറ്റ് പാർട്ടികൾ- 6 എന്നിങ്ങനെയായിരിക്കും ഓരോ പാർട്ടികൾക്കും സീറ്റുകളെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
9:56 PM, 20 Dec

ജാർഖണ്ഡിൽ കോൺഗ്രസ് 44 സീറ്റുകൾ നേടുമെന്നണാണ് ടൈംസ് നൌ സർവേ ഫലം ചൂണ്ടിക്കാണിക്കുന്നത്. ബിജെപി 28 സീറ്റിലും ജെവിഎംപി മൂന്ന് സീറ്റുകളിലും ജയിക്കുമെന്നും സർവേ പറയുന്നു. മറ്റ് പാർട്ടികൾക്ക് ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ഫലം പറഞ്ഞുവെക്കുന്നു.
9:06 PM, 20 Dec

ഇന്ത്യാ ടുഡേ സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് ജെഎംഎം നേതാവ് ഹേമന്ദ് സോറനെ. 29 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. രഘുബര്‍ ദാസിനെ പിന്തുണച്ചത് 26 ശതമാനം പേര്‍.
9:05 PM, 20 Dec

കോണ്‍ഗ്രസ് സഖ്യം 37 ശതമാനം വോട്ട് നേടും. ബിജെപി 34 ശതമാനത്തോളം വോട്ട് നേടുമെന്നും ഇന്ത്യാ ടുഡേ സര്‍വേ.
9:04 PM, 20 Dec

ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് രഘുബര്‍ ദാസ്‌
9:02 PM, 20 Dec

പ്രാദേശിക വിഷയങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് ആര്‍പിഎന്‍ സിംഗ്. ബിജെപി പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്.
7:35 PM, 20 Dec

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. കോണ്‍ഗ്രസ് സഖ്യം 38 മുതല്‍ 50 സീറ്റ് വരെ നേടും. ബിജെപി 22 മുതല്‍ 32 സീറ്റ് വരെ നേടും.
7:16 PM, 20 Dec

ജാര്‍ഖണ്ഡില്‍ തൂക്കുസഭയെന്ന് സി വോട്ടര്‍ സര്‍വേ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യം 35 സീറ്റ് നേടും. ബിജെപി 32 ,സീറ്റിലേക്ക് വീഴും.
6:00 PM, 20 Dec

ജാര്‍ഖണ്ഡ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആറ് മണി മുതല്‍ പുറത്തുവിടും
5:20 PM, 20 Dec

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ ഉടന്‍ പുറത്തുവിടും
3:01 PM, 20 Dec

2020 ജനുവരി 5 നാണ് ജാര്‍ഖണ്ഡ് നിയമസഭായുടെ കാലാവധി കഴിയുന്നത്.
12:57 PM, 20 Dec

പ്രതിപക്ഷ സംഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ജെഎംഎം നേതാവായ ഹേമന്ത് സോറനാണ്. സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ നിയമം അട്ടിമറിച്ച വിഷയമായിരുന്നു പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമാക്കിമാറ്റിയത്. ആദിവാസി വിഭാഗത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണിത്.
12:55 PM, 20 Dec

ജാര്‍ഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികമുള്ള വിഭാഗവും ആദിവാസി വോട്ടുകളാണ്. ജനസംഖ്യയുടെ 26 ശതമാനവും ആദിവാസികളാണ്. അതേസമയം നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് രഘുബര്‍ ദാസ് അവകാശപ്പെടുന്നത്.
12:53 PM, 20 Dec

മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
12:53 PM, 20 Dec

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി
12:53 PM, 20 Dec

നവംബർ 30 മുതൽ 5 ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
12:52 PM, 20 Dec

ജെഎംഎമ്മുമായും ആര്‍ജെഡിയുമായും വിശാല പ്രതിപക്ഷ സംഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്
12:51 PM, 20 Dec

2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ പിന്തുണയോടൊയിരുന്നു അധികാരത്തിലെത്തിയത്.

റാഞ്ചി: ജാര്‍ഘണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെ ഇന്ന് വൈകീട്ട് മുതല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു തുടങ്ങും. തിങ്കളാഴ്ച്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിച്ചുവെന്നതിന്‍റെ സൂചനകള്‍ അറിയാന്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഏവരും.

അഞ്ചാം ഘട്ടമായ ഇന്ന് 16 മണ്ഡ‍ലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് 5 മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെ
വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ സര്‍വ്വേകളുടെ ഫലം വിവിധ മാധ്യമ സ്ഥാപനങ്ങള്‍ പുറത്തുവിടും..

ജാര്‍ഘണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ഫലം തത്സമയം അറിയാന്‍ വണ്‍ ഇന്ത്യക്കൊപ്പം ചേരൂ..

jhakhand
English summary
jharkhand exit poll results 2019; live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X