കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി; ജാർഖണ്ഡിൽ ബിജെപി തന്നെ അധികാര തുടർച്ച നേടും എന്ന പ്രവചങ്ങളായിരുന്നു 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായിരുന്നത്. എന്നാൽ പ്രവചനങ്ങളേയും പ്രതീക്ഷകളേയും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ജെഎംഎം-കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് വിജയം കൊയ്തത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലായിരുന്നു നേടിയത്. ബിജെപി വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങി.

സംസ്ഥാനത്ത് കോൺഗ്രസും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.ഇപ്പോഴിതാ പരാജയം ഭയന്ന് പാർട്ടി വിട്ടവരൊക്കെ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്.

കോൺഗ്രസ് പ്രകടനം

കോൺഗ്രസ് പ്രകടനം

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി നിരവധി പേരാണ് കോൺഗ്രസിൽ നിന്ന് പരാജയ ഭീതിയിൽ പുറത്ത് പോയത്. എന്നാൽ തിരഞ്ഞെടുപ്പിൽ പാർട്ടി വിട്ടവരെ പോലും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. 16 സീറ്റുകളിലായിരുന്നു പാർട്ടിയുടെ വിജയം. സംസ്ഥാനത്ത് ആധിപത്യം തിരിച്ചു പിടിച്ചതോടെയാണ് പാർട്ടി വിട്ട നേതാക്കളും മടങ്ങിയെത്തുന്നത്.

മുൻ എംപിയും അധ്യക്ഷനും

മുൻ എംപിയും അധ്യക്ഷനും

മുൻ ഐപിഎസ് ഓഫീസറും എംപിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന അജോയ് കുമാർആണ് പാർട്ടിയിലേക്ക് മടങ്ങിയത്. ഞായറാഴ്ച നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. മുൻ എംപിയും ജാർഖണ്ഡ് പിസിസിയുടെ മുൻ പ്രസിഡന്റുമായ ഡോ. അജോയ് കുമാറിന്റെ തിരിച്ചുവരവിന് ബഹുമാനപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.

രാഹുൽ ഗാന്ധിയും സോണിയയും

രാഹുൽ ഗാന്ധിയും സോണിയയും

രാഹുൽ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് താൻ പാർട്ടിയിലേകക് മടങ്ങാൻ തിരുമാനിച്ചതായി അജോയ് കുമാറും ട്വീറ്റ് ചെയ്തു.ആരോഗ്യം, കർഷക പ്രശ്നങ്ങൾ എന്നിങ്ങനെയെ പ്രതിസന്ധികൾക്കിടെ ജനങ്ങളുടെ ഒപ്പം നിൽക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയയും രാഹുൽ ഗാന്ധിയും.
ഈ ധൈര്യത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു, അദ്ദേഹം കുറിച്ചു.

 ആംആദ്മിയിൽ നിന്നും

ആംആദ്മിയിൽ നിന്നും

2017 ലായിരുന്നു അജോയ് സിംഗിനെ പാർട്ടി അധ്യക്ഷനായി നിയമിച്ചത്. പിന്നീട് 2019 ലാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് ആംആദ്മിയിൽ ചേർന്നത്. നേരത്തേ ജംഷഡ്പൂരിൽ നിന്നുള്ല എംപിയായിരുന്നു അദ്ദേഹം.കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു അജോയ് സിംഗിന്റെ പിൻമാറ്റം.

ദേശീയ വക്താവായിരുന്നു

ദേശീയ വക്താവായിരുന്നു

പാർട്ടിയിലെ പ്രാദേശിക നേതാക്ൾ അഴിമതിക്കാരാണെന്നും ക്രമിനലുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അജോയിയുടെ പിൻമാറ്റം പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഈ വിലയിരുത്തലുകൾ തെറ്റാണെന്ന് തെളിയിക്കാൻ കോൺഗ്രസിന് സാധിച്ചു. ആം ആദ്മിയിലേക്ക് പോയ അജോയ് കുമാർ പാർട്ടിയുടെ ദേശീയ വക്താവായിരുന്നു.

'മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി'; ശോഭയടക്കമുള്ളവർക്ക് കാശിക്ക് പോകാമെന്ന് എൻ സുബ്രഹ്മണ്യൻ'മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി'; ശോഭയടക്കമുള്ളവർക്ക് കാശിക്ക് പോകാമെന്ന് എൻ സുബ്രഹ്മണ്യൻ

'കൊത്താന്‍ വന്ന പാമ്പിനെ' കൊന്നാലും രണ്ട് പക്ഷം കാണും; അനുഭവം പറഞ്ഞ് നടൻ മണിക്കുട്ടൻ'കൊത്താന്‍ വന്ന പാമ്പിനെ' കൊന്നാലും രണ്ട് പക്ഷം കാണും; അനുഭവം പറഞ്ഞ് നടൻ മണിക്കുട്ടൻ

സിബിഐയെ കാണിച്ച് വിരട്ടാൻ നോക്കരുത്, ലൈഫ് മിഷൻ സിബിഐ അന്വേഷണത്തിനെതിരെ എംഎം മണിസിബിഐയെ കാണിച്ച് വിരട്ടാൻ നോക്കരുത്, ലൈഫ് മിഷൻ സിബിഐ അന്വേഷണത്തിനെതിരെ എംഎം മണി

അബ്ദുള്ളക്കുട്ടിയിലൂടെ മുസ്ലിം വോട്ടുകള്‍ സ്വന്തമാക്കാം; ബിജെപിയുടെ ലക്ഷ്യം കേരളം മുതല്‍ ബിഹാര്‍ വരെ<br />അബ്ദുള്ളക്കുട്ടിയിലൂടെ മുസ്ലിം വോട്ടുകള്‍ സ്വന്തമാക്കാം; ബിജെപിയുടെ ലക്ഷ്യം കേരളം മുതല്‍ ബിഹാര്‍ വരെ

English summary
jharkhand; former PCC president Ajoy kumar rejoines congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X