കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍ കാര്‍ക്ക് സൗജന്യമായി പശുവും, വിദ്യാര്‍ഥികള്‍ക്ക് ടാബും നല്‍കുമെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി പശുക്കളെയും വിദ്യാര്‍ഥികള്‍ക്ക് ടാബും നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുഖമന്ത്രി രഘുബര്‍ ദാസ്. ലോര്‍ദഗയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി പാവങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സഹായം പ്രഖ്യാപിച്ചത്. ഏതാണ്ട് 20 കോടിരൂപ ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ് കോളേജ് സ്‌റ്റേഡിയത്തില്‍ ജന്‍ സംവാദ് ആണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി ചന്ദ്രപ്രകാശ് ചൗധരിയും, ഗുമ്‌ലയും, എംഎല്‍എ കിഷോര്‍ ഭഗതും പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല പരിപാടികളും സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുമെന്നും പാവപ്പെട്ടവരെ പരമാവധി സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

cow

സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ വികസന പരിപാടികളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് ടൂറിസത്തിനുള്ള വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണ നല്‍കും. ലോര്‍ദഗയുടെ വികസനത്തിന് പ്രത്യേക പദ്ധതി നല്‍കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനായി മികച്ച പിന്തുണ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് തന്റേത്. പാവപ്പെട്ടവരെ മുന്‍നിരയിലെത്തിക്കുന്ന വികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Jharkhand; Free cows for BPL families, tabs for poor students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X