കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്‍ കോപ്പിയടി പിടിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും ചാടി

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നത് അധ്യാപകന്‍ പിടികൂടിയതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. കത്രാസ് ബസാറിലെ സരസ്വതി ശിശു മന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കെട്ടിടത്തില്‍ നിനനും ചാടിയതെന്ന് പോലീസ് പറഞ്ഞു.

ഫിസിക്‌സ് പരീക്ഷ നടന്നുകൊണ്ടിരിക്കെ വിദ്യാര്‍ഥിനി കോപ്പിയടിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടു. കോപ്പിയടിക്കുന്നത് നിര്‍ത്തണമെന്ന് അധ്യാപകന്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടിയെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അനുവദിക്കുകയും ചെയ്തു. പരീക്ഷയെഴുതി പേപ്പര്‍ അധ്യാപകനെ ഏല്‍പ്പിച്ചശേഷം പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

suicide

പെണ്‍കുട്ടിയെ ഉടന്‍ സമീപത്തെ നഴ്‌സിങ് ഹോമിലും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ രണ്ടുകാലുകള്‍ക്കും കൈകള്‍ക്കും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോപ്പിയടിച്ചത് പിടിക്കപ്പെട്ടത് മൂലം സ്‌കൂളില്‍ നിന്നും പുറത്താക്കിയേക്കുമെന്ന ഭയത്തിലാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സോക്‌സിനുള്ളില്‍ നിന്നും തുണ്ടുകടലാസുകള്‍ കിട്ടിയതായി ഡോക്ടര്‍മാരും അറിയിച്ചു.

English summary
Jharkhand girl jumps from school building after caught cheating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X