കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജംഷെഡ്പൂർ; ജാർഖണ്ഡ് സർക്കാർ പണി തുടങ്ങി....

  • By Desk
Google Oneindia Malayalam News

ജംഷഡ്പൂർ: രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജാർഖണ്ഡിലെ ജംഷെഡ്പൂർ. നഗരത്തിലെ വിവിധയിടങ്ങളിൽ ചാണകം കടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം; 13 ജില്ലകളിൽ അതീവ ജാഗ്രത...ഞായറാഴ്ച മാത്രം 10 എലിപ്പനി മരണംപകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം; 13 ജില്ലകളിൽ അതീവ ജാഗ്രത...ഞായറാഴ്ച മാത്രം 10 എലിപ്പനി മരണം

കന്നുകാലി ഉടമകൾക്കും ഫാം നടത്തിപ്പുകാർക്കുമെതിരെ നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്. 350ൽ അധികം കന്നുകാലിത്തൊഴുത്തുകളാണ് ജംഷെഡ്പൂർ നഗരത്തിലുളളത്. എന്നാൽ ചാണകമോ മറ്റ് മാലിന്യങ്ങളോ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തനം.

cow

നഗരത്തിൽ നിന്നും ചാണകം നീക്കം ചെയ്യുന്ന ജോലികൾക്കായി ജംഷെഡ്പൂർ നോട്ടീഫൈഡ് ഏരിയ കമ്മിറ്റി അടുത്തിടെ ടെന്റർ വിളിച്ചിരുന്നു. രണ്ട് കമ്പനികൾക്കായാണ് ടെൻഡർ നൽകിയിരിക്കുന്നത്. ചാണകമുക്ത നഗരത്തിനായുള്ള നടപടികൾ ആരംഭിച്ചതായി പദ്ധതിയുടെ ചുമതല വഹിക്കുന്ന സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. നഗരത്തിലെ തൊഴുത്തുകളുടെയും പശുക്കളുടെയും എണ്ണം. ദിവസേന ശേഖരിക്കുന്ന ചാണകത്തിന്റെ അളവ് എന്നിവയെക്കുറിച്ച് സർവേ നടത്താനും കമ്പനികളെ ഏൽപ്പിച്ചിട്ടുണ്ട്.

ഇങ്ങനെ ശേഖരിക്കുന്ന ചാണകം, അതേപടിയോ കംപോസ്റ്റാക്കിയോ കമ്പനികൾക്ക് വിൽക്കാം. ലാഭത്തിന്റെ ഒരു വിഹിതം ജെഎൻഎസിക്ക് വർഷാവസാനം നൽകാനും തീരുമാനമായി.

ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പദ്ധതി പാളിയത് അവസാന നിമിഷം.. ഞെട്ടിക്കുന്ന വിവരങ്ങൾ...ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പദ്ധതി പാളിയത് അവസാന നിമിഷം.. ഞെട്ടിക്കുന്ന വിവരങ്ങൾ...

English summary
Jharkhand Government To Make Jamshedpur India's First Cow Dung-Free City
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X