ഐറ്റം ഡാന്‍സിന് ചുവട് വെച്ചു; ഐഎഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം
ഗിരിധ്: സിനിമയില്‍ ഐറ്റം ഡാന്‍സിന് ചുവടുവെച്ചതിന് ഐഎഎസ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. ഝാര്‍ഖണ്ടിലെ ഗിരിധ് ജില്ലയിലാണ് സംഭവം. ജില്ലാ വികസന കമ്മീഷണറായ ദിനേഷ് പ്രസാദിനാണ് സ്ഥലം മാറ്റം.
ഝാര്‍ഖണ്ട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍ മറാന്‍ഡിയുടെ മകനടക്കം 21 പേരെ മാവോയിസ്റ്റുകള്‍ വധിച്ച സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമയാണ് ചില്‍ക്കാരി ഏക് ദര്‍ദ് എന്ന ചിത്രത്തിലായിരുന്നു ദിനേഷിന്റെ ഐറ്റം ഡാന്‍സ് പ്രകടനം.

സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ ദിനേഷ് ഡാന്‍സ് ചെയ്യുന്ന ചിത്രം വൈറലാകുകയും കൂടാതെ പത്രങ്ങളില്‍ ചിത്രം സഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഡ്യൂട്ടി സമയത്തിനു ശേഷമാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നും നൃത്തത്തില്‍ അഭിനയിച്ചതെന്നും അതിനാല്‍ തന്നെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ദിനേഷ് പ്രസാദ് പറഞ്ഞു












Click it and Unblock the Notifications