കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ ബിജെപി, കാശ്മീരില്‍ പിഡിപി

Google Oneindia Malayalam News

1.50: ജമ്മുകാശ്മീരിലെ അവസാന സൂചനകള്‍ പരിശോധിക്കുമ്പോള്‍ പിഡിപിക്ക് 31ഉം ബിജെപിക്ക് 26 സീറ്റും ഏറെക്കുറെ ഉറപ്പായി. രണ്ടിടത്ത് മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഒരിടത്ത് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ കക്ഷിക്ക് ഇതുവരെ 12 സീറ്റിലെ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ.

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം

1.40: ജാര്‍ഖണ്ഡിലെ 81 സീറ്റില്‍ 41 എണ്ണത്തിലും ബിജെപി വിജയം ഉറപ്പിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് 17 സ്ഥലത്തും ജെവിഎമ്മിന് ആറു സ്ഥലത്തും കോണ്‍ഗ്രസിന് ഏഴ് സ്ഥലത്തും മുന്‍തൂക്കമുണ്ട്.

ഒമര്‍ അബ്ദുള്ളയ്ക്ക് തോല്‍വി

12.20 നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള തോറ്റു. സോനാവര്‍ മണ്ഡലത്തില്‍ പിഡിപിയുടെ മുഹമ്മദ് അഷറഫിനോടാണ് തോറ്റത്.

ജാര്‍ഖണ്ഡില്‍ ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നത് ആദ്യം

11.30: 81 സീറ്റുകളില്‍ 38 എണ്ണത്തിലും ബിജെപി വ്യക്തമായ ലീഡ് ഉറപ്പാക്കിയിട്ടുണ്ട്. ജെഎംഎം 22 സീറ്റുമായി തൊട്ടുപിറകിലുണ്ട്.

ജമ്മുകാശ്മീരില്‍ പിഡിപിയും ബിജെപിയും ഒപ്പത്തിനൊപ്പം

10.20: ജമ്മുകാശ്മീരിയില്‍ ബിജെപിയും പിഡിപിയും ഒപ്പത്തിനൊപ്പം 23 സീറ്റില്‍ ബിജെപിയും 22 സീറ്റില്‍ പിഡിപിയും മുന്നിലാണ്. നാഷണല്‍ കോണ്‍ഫറന്‍സ് 18 സീറ്റില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് പതിനഞ്ചു സീറ്റുമായി നാലാം സ്ഥാനത്താണ്.

9.50 ജാര്‍ഖണ്ഡില്‍ ബിജെപി അധികാരം ഉറപ്പാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഏക കക്ഷിഭരണം വരുന്നത്.

ഒമര്‍ അബ്ദുള്ള പിന്നില്‍

9.20:ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 1858 വോട്ടുകള്‍ക്ക് പിന്നില്‍ പിഡിപിയിലെ മുഹമ്മദ് അഷ്‌റഫാണ് തൊട്ടുപിന്നില്‍ സോനാവര്‍ മണ്ഡലത്തിലാണ് ഇരുവരും ജനവിധി തേടുന്നത്.

9.00 ജമ്മുകാശ്മീരില്‍ ബിജെപി ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആറു സീറ്റിലും നാഷണല്‍ കോണ്‍ഫറന്‍സ് അഞ്ച് സീറ്റിലും പിഡിപി മൂന്നു സീറ്റിലും മുന്നില്‍. ജാര്‍ഖണ്ഡില്‍ ബിജെപി തുടക്കം മുതല്‍ മുന്നേറ്റം തുടരുകയാണ്. ബിജെപി ഒമ്പത് സീറ്റിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നാലു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിനുള്ള അഗ്നിപരീക്ഷ എന്ന നിലയില്‍ തിരഞ്ഞെടുപ്പിന് കൂടുതല്‍ രാഷ്ട്രീയപ്രാധാന്യം ലഭിച്ചിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് കാശ്മീരിയില്‍ പിഡിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ജാര്‍ഖണ്ഡില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

Amit Sha
English summary
The litmus test for BJP will finally get its results today, both in Jammu and Kashmir and Jharkhand. With the election results at fray, the suspense grows with every passing minute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X