ജാര്‍ഖണ്ഡില്‍ ഖനി ദുരന്തം : 9 മരണം, ഒട്ടേറെ പേര് കുടുങ്ങിക്കിടക്കുന്നു
ഖനിയുടെ പ്രവേശന സ്ഥാനത്ത് മണ്ണ് കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഖനി അടയുകയായിരുന്നു. 200 അടി ആഴത്തിലാണ് ഖനനം നടന്നു കൊണ്ടിരുന്നത്.
റാഞ്ചി : ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് 9 പേര് മരിച്ചു. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഗോദ്ദ ജില്ലയിലെ ലാല്മാട്ടിയയില് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഈസ്റ്റേണ്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി.
ഖനിയുടെ പ്രവേശന സ്ഥാനത്ത് മണ്ണ് കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഖനി അടയുകയായിരുന്നു. 200 അടി ആഴത്തിലാണ് ഖനനം നടന്നു കൊണ്ടിരുന്നത്. ഈ സമയത്ത് 40നും 50നും ഇടയില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.

രാത്രി കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഷിഫ്റ്റ് മാറുന്ന സമയമായിരുന്നതിനാല്‍ എത്ര തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് മുഖ്യമന്ത്രി രഘുബര്‍ദാസ് ഡിജിപിക്ക് നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാമ്. സ്ഥലത്ത് വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications