കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ ഖനി ദുരന്തം : 9 മരണം, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

ഖനിയുടെ പ്രവേശന സ്ഥാനത്ത് മണ്ണ് കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഖനി അടയുകയായിരുന്നു. 200 അടി ആഴത്തിലാണ് ഖനനം നടന്നു കൊണ്ടിരുന്നത്.

  • By Gowthamy
Google Oneindia Malayalam News

റാഞ്ചി : ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് 9 പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഗോദ്ദ ജില്ലയിലെ ലാല്‍മാട്ടിയയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഈസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി.

ഖനിയുടെ പ്രവേശന സ്ഥാനത്ത് മണ്ണ് കൂന ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഖനി അടയുകയായിരുന്നു. 200 അടി ആഴത്തിലാണ് ഖനനം നടന്നു കൊണ്ടിരുന്നത്. ഈ സമയത്ത് 40നും 50നും ഇടയില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.

Coal mine

രാത്രി കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഷിഫ്റ്റ് മാറുന്ന സമയമായിരുന്നതിനാല്‍ എത്ര തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാമ്. സ്ഥലത്ത് വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്.

English summary
A mine collapsed in Lalmatia in Jharkand on Thursday, and several workers are trapped under the debris.Keywords.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X