കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകം: സിബിഐ അന്വേഷണം തേടി തബ്രീസിന്റെ ഭാര്യ, പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല!

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡിൽ ആൾക്കൂട്ട കൊലപാതകതത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ. തബ്രേസ് അൻസാരിയുടെ ഭാര്യയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മോഷണക്കുറ്റമാരോപിച്ച് നാല് മാസം മുമ്പാണ് തബ്രേസിനെ ആൾക്കുട്ടം ആക്രമിച്ചത്. ജില്ലാ പോലീസ് നടത്തിവരുന്ന കേസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച ഭാര്യ ഷെയ്സ്ത പർവീണാണ് സിബിഐ അന്വേഷണം രംഗത്തെത്തിയിട്ടുള്ളത്.

500 അടിയുള്ള സിഒ1 ഭൂമിയെ ഉരസിയേക്കും, സാധ്യത ഇങ്ങനെ, വരുന്നത് മണിക്കൂറില്‍ 32000 മീറ്റര്‍ വേഗത്തില്‍500 അടിയുള്ള സിഒ1 ഭൂമിയെ ഉരസിയേക്കും, സാധ്യത ഇങ്ങനെ, വരുന്നത് മണിക്കൂറില്‍ 32000 മീറ്റര്‍ വേഗത്തില്‍

കേസിലെ 11 കുറ്റവാളികൾക്കെതിരെ കൊലക്കുറ്റം പിൻവലിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള നീക്കത്തോടെയാണിത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് ചുമത്തുന്നതാണ് പോലീസ് നടപടി. ആൾക്കൂട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഭാര്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് റിപ്പോർട്ട് ചെയ്യുന്നത്. കുറ്റവാളികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

മരണ കാരണം എന്ത്?

മരണ കാരണം എന്ത്?


പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം ഹൃദയാഘാതം മൂലമാണ് തബ്രേസിന്റെ മരണമെന്നാണ് പോലീസ് കോടതിയിൽ വ്യക്തമാക്കിയത്. കേസ് മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമല്ലെന്നും പോലീസ് വാദിക്കുന്നു. തബ്രേസിന്റെ ഭാര്യ സമർപ്പിച്ച എഫ്ഐആർ തള്ളിക്കൊണ്ടാണ് പോലീസ് രംഗത്തെത്തിയത്. അതേസമയം ക്രൂരമായി മർദ്ദിക്കപ്പെട്ടതുകൊണ്ടേറ്റ ആന്തരിക പരിക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. തലയോട്ടിക്കും തബ്രേസിന് പരിക്കേറ്റിരുന്നു. അഞ്ച് ഡോക്ടർമാർ ഒപ്പുവെച്ച രേഖയിലാണ് ഇക്കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഹൃദയാഘാതം സംഭവിച്ചിട്ടുള്ളത് ശാരീരിക- മാനസിക സമ്മർദ്ദം മൂലമാവാമെന്നും ഇത് പരിക്കുകളിൽ ഒന്ന് മാത്രമാണെന്നും ഡോക്ടർമാർ പറയുന്നു. തലയോട്ടിക്കേറ്റ പരിക്കാണ് ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും എത്തിച്ചതെന്നും ഡോക്ടർമാർ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സോഷ്യൽമീഡിയയിലും ഏറെ വിമർശിക്കപ്പെട്ടിരുന്നു.

 മോഷണം ആരോപിച്ച് മർദനം

മോഷണം ആരോപിച്ച് മർദനം


ജൂൺ 17ന് ജാർഖണ്ഡിലെ സെറെയ്ഖേല കർസ്വാൻ ജില്ലയിൽ വെച്ച് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് തബ്രേസിനെ ആൾക്കുട്ടം ക്രൂരമായി മർദിക്കുന്നത്. സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ തെളിയിക്കുന്നത് ഇദ്ദേഹത്തെ നിർബന്ധിച്ച് ജയ് ശ്രീരാം വിളിപ്പിച്ചുവെന്നുമാണ്. തുടർന്ന് ജൂൺ 18ന് രാവിലെ തബ്രേസിനെ മോചിപ്പിച്ച പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിൽ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഡോക്ടർമാർ എക്സ് റേ എടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തലയോട്ടിക്കേറ്റ ഗുരുതരമായ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടത് പോസ്റ്റ്മോർട്ടത്തിനിടെ മാത്രമാണ്. തലയ്ക്ക് വേദനയുള്ളതായി തബ്രേസ് പറഞ്ഞിരുന്നില്ലെന്നാണ് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത്. തുടർന്ന് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തുു.

 മരണം സംഭവിച്ചത് നാല് ദിവസത്തിന് ശേഷം?

മരണം സംഭവിച്ചത് നാല് ദിവസത്തിന് ശേഷം?

ആക്രമിക്കപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് തബ്രേസ് മരണത്തിന് കീഴടങ്ങുന്നത്. ജൂൺ 25ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റ പരിക്കായിരുന്നു മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തലക്കേറ്റ പരിക്കിനെ തുടർന്നാണ് മരണമടഞ്ഞതെന്ന സൂചനകൾ തന്നെയാണ് പരിശോധിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത്. തബ്രേസിനെ ആദ്യം പരിശോധിച്ച ഡോക്ടർമാരാണ് മരണത്തിന് കാരണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ആഞ്ജനേയുലു ദൊഡ്ഡെ ഉൾപ്പെട്ട മൂന്നംഗ അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. ആദ്യത്തെ പരിശോധനയിൽ തലക്കേറ്റ പരിക്ക് കൃത്യമായി കണ്ടെത്താതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ.

 ബന്ധുക്കൾക്ക് ഭീഷണി

ബന്ധുക്കൾക്ക് ഭീഷണി

പരിക്കേറ്റ തബ്രേസിനെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നും പോലീസ് ആരോപിച്ചിരുന്നു. ഇതിന് പുറമേ പോലീസ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു. അമ്മാവനെ അടിച്ച് കാലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 19ന് കസ്റ്റഡിയിലെടുത്ത തബ്രേസിനെ 22ന് മാത്രമാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്.

English summary
Jharkhand lynching case: Wife of Tabrez Ansari demands CBI inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X