കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പിതാവിനെ മക്കള്‍ കെട്ടിത്തൂക്കി

  • By Anwar Sadath
Google Oneindia Malayalam News

ഗഡ്‌വാള്‍: മരുമകളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പിതാവിനെ മക്കള്‍ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലെ ഗഡ്‌വാള്‍ ജില്ലയിലാണ് സംഭവം. മരുമകളെ ബലാത്സംഗം ചെയ്യുന്നത് മക്കള്‍ കണ്ടെത്തുകയും ഇതേചൊല്ലി നടന്ന സംഘര്‍ഷത്തില്‍ പിതാവ് കൊല്ലപ്പെടുകയുമായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

സൂരജ് പാസ്വാന്‍(49) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൂരജിന്റെ മക്കളായ റിങ്കു പാസ്വാന്‍(24), ഛോട്ടു പാസ്വാന്‍(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. മാര്‍ച്ച് ഇരുപത്തിയേഴിനായിരുന്നു പാസ്വാനെ വീടിനടുത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം.

hang

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റെന്നു വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. മക്കളെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി തുറന്നു പറയുകയും ചെയ്തു. പ്രതികളിലൊരാളുടെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ സൂരജ് മുറിയില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം കണ്ടുകൊണ്ടെത്തിയ മക്കള്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ സൂരജ് മരിച്ചതോടെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കെട്ടിത്തൂക്കിയതാണെന്ന് പിടിയിലായവര്‍ പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടിയല്ല മര്‍ദ്ദിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതോടെ സൂരജ് മരിക്കുകയായിരുന്നെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

English summary
Jharkhand man hanged from tree by sons for molesting daughters-in-law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X