കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിനെടുത്തു, പിന്നീട് സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍, കാന്തിക ശക്തി....

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൊവിഡ് വാക്‌സിനെടുത്ത ഒരാള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ഡോക്ടര്‍മാരെ പോലും അമ്പരിപ്പിക്കുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുള്ള താഹിര്‍ അന്‍സാരിക്ക് വാക്‌സിന്‍ എടുത്ത ശേഷം ശരീരത്തില്‍ ഇരുമ്പ് വസ്തുക്കള്‍ ഒട്ടിപ്പിടിക്കുകയാണ്. തനിക്ക് കാന്തിക ശക്തി കിട്ടിയെന്നാണ് താഹിര്‍ അന്‍സാരി പറയുന്നു. അതേസമയം ഇയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഡോക്ടര്‍മാര്‍.

1

കൊവിഡ് വാക്‌സിനെടുത്ത ശേഷം തന്റെ ശരീരത്തില്‍ സ്പൂണുകള്‍ അടക്കം പറ്റി പിടിക്കാന്‍ തുടങ്ങിയെന്നാണ് അന്‍സാരി പറയുന്നത്. ഈ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച്ചയാണ് ഇയാള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചത്. തുടര്‍ന്ന് നാസിക്കിലുള്ള ഒരാള്‍ തനിക്ക് വാക്‌സിനെടുത്ത ശേഷം കാന്തിക ശക്തി ലഭിച്ചെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇയാള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് അന്‍സാരി തന്റെ കാന്തിക ശക്തി പരിശോധിക്കാന്‍ തീരുമാനിച്ചത്.

കാന്തിക ശക്തി അറിയുന്നതിനായി താന്‍ സ്പൂണുകളും ഫോര്‍ക്കുകളും നാണയങ്ങളും ഉപയോഗിച്ച് നോക്കിയെന്ന് താഹിര്‍ അന്‍സാരി പറഞ്ഞു. തന്നെ അമ്പരപ്പെടുത്തി കൊണ്ട് ഇവ ശരീരത്തില്‍ തന്നെ പറ്റിപിടിച്ചെന്ന് അന്‍സാരി വ്യക്തമാക്കി. അധികം വൈകാതെ തന്നെ ആരോഗ്യ വിഭാഗത്തില്‍ നിന്ന് ആളുകളും അന്‍സാരിയുടെ വീട്ടിലെത്തി. ഇയാളുടെ ചെക്കപ്പ് കഴിഞ്ഞിട്ടും കാര്യങ്ങളെ ഡോക്ടര്‍മാര്‍ക്ക് പിടികിട്ടിയിട്ടില്ല.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

ഇയാളുടെ ശരീരത്തില്‍ കാന്തികമായുള്ള കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ചെക്കപ്പിന് ശേഷം ഡോ വേദ് രാജന്‍ പറഞ്ഞു. 48 മണിക്കൂര്‍ ഇയാളോട് വീട്ടില്‍ തുടരാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് ഇയാളുടെ ആരോഗ്യനില പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നാസിക്കില്‍ നിന്നുള്ള അരവിന്ദ് സോനര്‍ തനിക്ക് കാന്തിക ശക്തി ലഭിച്ചെന്ന് കാണിച്ച് വീഡിയോ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ച ശേഷമാണ് ഇതെന്നും സോനര്‍ പറഞ്ഞിരുന്നു. എന്നാല്‍ വാക്‌സിനില്‍ ഇരുമ്പിന്റെ അംശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം വാദങ്ങള്‍ തെറ്റാണെന്നും ഫാക്ട് ചെക്ക് ഗ്രൂപ്പുകള്‍ കണ്ടെത്തിയിരുന്നു.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
വാക്സിന് ശേഷം എല്ലാം കയ്യിൽ ഒട്ടിപിടിക്കുന്നു..വീഡിയോ കണ്ടോ

English summary
jharkhand man says he got magnetic power after taking covid vaccine, doctors rejects his claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X