Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാം വിവാഹം; അഞ്ചാമത്തെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

റാഞ്ചി: ആറാം വിവാഹത്തിനായി അഞ്ചാംഭാര്യയെ കൊലപ്പെടുത്തിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ സിംഹ്ഭൂം സ്വദേശിയായ രാമചന്ദ്ര പട്ടാര്‍(51) ആണ് അറസ്റ്റിലായത്. ഇയാളുടെ ആദ്യത്തെ രണ്ടുഭാര്യമാര്‍ പീഡനം സഹിക്കാതെ രക്ഷപ്പെടുകയായിരുന്നു. മൂന്നും നാലും ഭാര്യമാര്‍ ദുരൂഹ സാഹചര്യത്തിലും മരിച്ചു.

ആറുമാസം മുന്‍പാണ് മുപ്പത്തിയഞ്ചുകാരിയായ ഖൈരിയെ വിവാഹം ചെയ്യുന്നത്. ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലിയിലായിരുന്നു ഖൈരിയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയത്. ശരീരത്തില്‍ ഒട്ടേറെ പരിക്കുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം, തനിക്കെതിരായ ആരോപണം രാമചന്ദ്ര പട്ടാര്‍ നിഷേധിച്ചു.

arrest

അമിതമായി മദ്യപിച്ച ഭാര്യ നിലതെറ്റിവീണ് മരിച്ചെന്നാണ് ഇയാളുടെ വാദം. നേരത്തെ മരിച്ചിരുന്ന ഭാര്യമാര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഇയാള്‍ ധരിപ്പിച്ചിരുന്നത്. 2014ലാണ് മൂന്നാമത്തെ ഭാര്യ മരിക്കുന്നത്. 2015ല്‍ നാലാമത്തെ ഭാര്യ പൊള്ളലേറ്റും മരിച്ചു. എന്നാല്‍ ഈ സംഭവങ്ങളില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുകയോ നാട്ടുകാര്‍ പരാതിപ്പെടുകയോ ചെയ്തിട്ടില്ല.

എന്നാല്‍, ഇത്തവണ ഇയാള്‍ രക്ഷപ്പെടില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗ്രാമീണരുടെ ദൃക്‌സാക്ഷി മൊഴികളും പ്രതിക്കെതിരെ തെളിവായി കോടതിയിലെത്തും. മുന്‍ കേസുകള്‍ അന്വേഷിക്കാനും തീരുമാനിച്ചതായി ഡിഎസ്പി അജിത് കുമാര്‍ വിമല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+