കലാമിന്റെ ചിത്രത്തില്‍ മാലയിട്ട ബിജെപി മന്ത്രിയുടെ പുതിയ മണ്ടത്തരം ഇതാ...
റാഞ്ചി: ജീവിച്ചിരിക്കേ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മാലയിട്ട ഝാര്‍ഖണ്ട് വനിതാ മന്ത്രിയുടെ നടപടി ഏറെ വിവാദമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡോ. അബ്ദുള്‍ കലാം മരിച്ചപ്പോള്‍ മന്ത്രിയുടെ പ്രവൃത്തി അറം പറ്റി എന്ന് വരെ ആളുകള്‍ പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് നീര യാദവ് അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തിയത്.
അയല്‍ സംസ്ഥാനമായ ബിഹാറിനെ അയല്‍രാജ്യം എന്ന് വിളിച്ചാണ് നീര യാദവ് വീണ്ടും വാര്‍ത്തകളിലെത്തിയത്. ബിഹാറില്‍ അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നീര യാദവ്. ഝാര്‍ഖണ്ഡിലെ നേതാക്കള്‍ ബിഹാറില്‍ പ്രചാരണത്തിന് പോകുമോ എന്നായിരുന്നു ചോദ്യം. മന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ.

ബിഹാര്‍ ഞങ്ങളുടെ അയല്‍രാജ്യമാണ്. ബി ജെ പി എന്തായാലും അവിടെ പ്രചാരണത്തിന് പോകും. ബിഹാര്‍ വിഭജിച്ചാണ് തങ്ങള്‍ ഭരിക്കുന്ന ഝാര്‍ഖണ്ഡ് രൂപീകരിച്ചത് എന്നത് പോലും മറന്ന മട്ടിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഢാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രിയാണ് നീര യാദവ്. ഝാര്‍ഖണ്ഡിലെ മന്ത്രിയാണെങ്കിലും ഉത്തര്‍ പ്രദേശിലെ ബുലന്ത്ശര് സ്വദേശിനിയാണ് നീര യാദവ്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications