കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതിയുടെ വേതന വര്‍ധനവിനെതിരെ പ്രതിഷേധം, ഒരു രൂപ കവറിലാക്കി നരേന്ദ്രമോദിക്ക്

തൊഴിലുറപ്പ് പദ്ധതിയുടെ വേതന വര്‍ധനവിനെതിരെ പ്രതിഷേധം. ഝാര്‍ഖണ്ഡിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഒരു രൂപ മാത്രം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചത്.

  • By Akhila
Google Oneindia Malayalam News

റാഞ്ചി: തൊഴിലുറപ്പ് പദ്ധതിയുടെ വേതന വര്‍ധനവിനെതിരെ പ്രതിഷേധം. ഝാര്‍ഖണ്ഡിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഒരു രൂപ മാത്രം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചത്. വര്‍ധിപ്പിച്ച ഒരു രൂപ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തിരിച്ച് അയച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 169ല്‍ നിന്ന് 170 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. 11 വര്‍ഷത്തിനിടെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ തുകയായിരുന്നു ഇത്.

labour

കഴിഞ്ഞ വര്‍ഷം അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ന്നാണ് മെയ് ഒന്നിന് തൊഴിലാളികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. വര്‍ധിപ്പിച്ച ഒരു രൂപ കവറിലാക്കിയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിഷേധക്കാര്‍ അയച്ച് കൊടുത്തത്.

ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും തുടങ്ങിയ വമ്പന്‍ പ്രോജക്ടുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയും. എന്നിട്ടും തൊഴിലുറപ്പ് പദ്ധതിക്ക് തുച്ഛമായ പണം നല്‍കാന്‍ കഴിയുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

English summary
Jharkhand MNREGA workers return Re 1 to PM, CM to protest ‘meagre’ hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X