തബ്രീസിന്റെ ഭാര്യയ്ക്ക് 5 ലക്ഷം രൂപയും ജോലിയും... ദില്ലി വഖഫ് ബോര്‍ഡ് വക, മായാവതിയുടെ സംശയം
ദില്ലി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലിം യുവാവ് തബ്രീസ് അന്‍സാരിയുടെ ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപയും ജോലിയും നല്കാന് ദില്ലി വഖഫ് ബോര്‍ഡ് തീരുമാനം. ബോര്‍ഡ് ചെയര്മാന് എഎപി എംഎല്‍എ അമാനുല്ലാ ഖാന് ആണ് ഇക്കാര്യം അറിയിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിനടുത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് തബ്രീസ് അന്‍സാരിയെ ജനക്കൂട്ടം തല്ലികകൊന്നത്.

മോഷണം ആരോപിച്ച് തടഞ്ഞുവെച്ച ശേഷം മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. തബ്രീസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന് എന്നിങ്ങനെ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ലോക്സഭയിലും വിഷയം ചര്‍ച്ചയായി.
കേസില്‍ തബ്രീസിന്റെ ഭാര്യയ്ക്ക് നിയമ സഹായം നല്‍കുമെന്നും ദില്ലി വഖഫ് ബോര്‍ഡ് ചെയര്മാന് പറഞ്ഞു. അഞ്ച് ലക്ഷം രൂപയും വഖഫ് ബോര്‍ഡില്‍ ജോലിയും കൊടുക്കാന്‍ തീരുമാനിച്ചുവെന്ന് എഎപി എംഎല്‍എ പറഞ്ഞു. ചെക്ക് കൈമാറുന്നതിന് താന്‍ നേരിട്ടു ജാര്‍ഖണ്ഡില്‍ പോകുമെന്നും അമാനുല്ല ഖാന് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തുവന്നു. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഇത്തരം അടിച്ചുകൊല്ലല്‍ സംഭവങ്ങളുണ്ടാകുന്നതെന്ന് മായവതി ചോദിച്ചു. വര്‍ഗീയ അക്രമങ്ങളെല്ലാം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇത്തരം സംഭവങ്ങള്‍ ആ സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ അപമാനകരമാണെന്നും മായാവതി പറഞ്ഞു. ദില്ലിയിലും ലഖ്നൗവിലും ജാര്‍ഖണ്ഡ് കൊലപാതകത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications