കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്രീസിന്റെ ഭാര്യയ്ക്ക് 5 ലക്ഷം രൂപയും ജോലിയും... ദില്ലി വഖഫ് ബോര്‍ഡ് വക, മായാവതിയുടെ സംശയം

Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലിം യുവാവ് തബ്രീസ് അന്‍സാരിയുടെ ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപയും ജോലിയും നല്‍കാന്‍ ദില്ലി വഖഫ് ബോര്‍ഡ് തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ എഎപി എംഎല്‍എ അമാനുല്ലാ ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിനടുത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് തബ്രീസ് അന്‍സാരിയെ ജനക്കൂട്ടം തല്ലികകൊന്നത്.

Jhar

മോഷണം ആരോപിച്ച് തടഞ്ഞുവെച്ച ശേഷം മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. തബ്രീസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ലോക്‌സഭയിലും വിഷയം ചര്‍ച്ചയായി.

കേസില്‍ തബ്രീസിന്റെ ഭാര്യയ്ക്ക് നിയമ സഹായം നല്‍കുമെന്നും ദില്ലി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയും വഖഫ് ബോര്‍ഡില്‍ ജോലിയും കൊടുക്കാന്‍ തീരുമാനിച്ചുവെന്ന് എഎപി എംഎല്‍എ പറഞ്ഞു. ചെക്ക് കൈമാറുന്നതിന് താന്‍ നേരിട്ടു ജാര്‍ഖണ്ഡില്‍ പോകുമെന്നും അമാനുല്ല ഖാന്‍ അറിയിച്ചു.

പ്രിയങ്ക ജില്ലാ പര്യടനത്തിന്; കോണ്‍ഗ്രസിന് 'യുവത്വം' നല്‍കാന്‍ ശ്രമം, 960 പേരെ നേരിട്ടു കണ്ടുപ്രിയങ്ക ജില്ലാ പര്യടനത്തിന്; കോണ്‍ഗ്രസിന് 'യുവത്വം' നല്‍കാന്‍ ശ്രമം, 960 പേരെ നേരിട്ടു കണ്ടു

അതേസമയം, സംഭവത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തുവന്നു. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഇത്തരം അടിച്ചുകൊല്ലല്‍ സംഭവങ്ങളുണ്ടാകുന്നതെന്ന് മായവതി ചോദിച്ചു. വര്‍ഗീയ അക്രമങ്ങളെല്ലാം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇത്തരം സംഭവങ്ങള്‍ ആ സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ അപമാനകരമാണെന്നും മായാവതി പറഞ്ഞു. ദില്ലിയിലും ലഖ്‌നൗവിലും ജാര്‍ഖണ്ഡ് കൊലപാതകത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

English summary
Jharkhand Mob Lynching: Delhi Waqf Board Promises Rs. 5 lakh, Job To Tabrez's Wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X