കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; ലോക്‌സഭയില്‍ മുസ്ലിം ലീഗ് നോട്ടീസ് നല്‍കി

Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ ലോക്‌സഭയില്‍ നോട്ടീസ്. മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറുമാണ് നോട്ടീസ് നല്‍കിയത്. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ദേശീയതലത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ആദ്യമായിട്ടാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കുന്നത്.

Iuml

കഴിഞ്ഞദിവസം എംഐഎം എംപി അസദുദ്ദീന്‍ ഉവൈസി ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ഒന്നര മാസം മുമ്പ് വിവാഹിതനായ തബ്രീസ് അന്‍സാരി എന്ന 24കാരനെയാണ് ഒരുകൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്ക് വരുമ്പോഴാണ് മോഷണം ആരോപിച്ച് തബ്രീസിനെ പിടിച്ചുവച്ചതും മണിക്കൂറുകളോളം മര്‍ദ്ദിച്ചതും. ശേഷം പോലീസിന് കൈമാറി. പോലീസും മര്‍ദ്ദിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മരണം.

അക്രമികള്‍ മര്‍ദ്ദിക്കുന്ന വേളയില്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ദേശീയതലത്തില്‍ വിവാദമായത്. തന്റെ ഭര്‍ത്താവ് മുസ്ലിമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് തബ്രീസിന്റെ ഭാര്യ ആരോപിച്ചു.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലകോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല

കേസില്‍ 11 പ്രതികളെ പിടികൂടുകയും രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ക്രൂരമായ സംഭമവാണുണ്ടായിരിക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ബിജെപിയുടെ തലയില്‍ കെട്ടിവെക്കരുതെന്ന് ജാര്‍ഖണ്ഡ മന്ത്രി സിപി സിങ് പറഞ്ഞു.

English summary
Jharkhand mob Lynching: IUML gives adjournment motion notice in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X