കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തെ അപലപിച്ച് മോദി, നടപടി വേണം, പക്ഷേ...

Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്ന കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. രാജ്യസഭയില്‍ പ്രസംഗിക്കവെയാണ് മോദി ജാര്‍ഖണ്ഡ് വിഷയം സൂചിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്ന് മോദി പറഞ്ഞു. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെനന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തെ മൊത്തം കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും മോദി പറഞ്ഞു. ഇത്തരം ആക്രമങ്ങളില്‍ ഉള്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണമെന്നും മോദി അഭിപ്രായപ്പെട്ടു.

Modi

ദിവസങ്ങള്‍ക്ക് മുമ്പാണ് തബ്രീസ് അന്‍സാരി എന്ന യുവാവിനെ ജാര്‍ഖണ്ഡില്‍ ഒരുകൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. ഏഴ് മണിക്കൂറോളം മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മോഷണം ആരോപിച്ചാണ് മര്‍ദ്ദനം തുടങ്ങിയതെങ്കിലും ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ തബ്രീസിനെ അക്രമികള്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദേശീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.

ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന വേളയില്‍ രാജ്യം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പറയുന്നതിനെയും മോദി രാജ്യസഭാ പ്രസംഗത്തിനിടെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് നടപടികളെ അപമാനിക്കുന്നതിന് തുല്യമായ പ്രസ്താവനകളാണിതെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് ഇവിടെ തെളിയുന്നത്.

ജഗന്‍ റെഡ്ഡിയുടെ മോഹം നടന്നില്ല; തടയിട്ടത് ബിജെപി, ആന്ധ്രപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ?ജഗന്‍ റെഡ്ഡിയുടെ മോഹം നടന്നില്ല; തടയിട്ടത് ബിജെപി, ആന്ധ്രപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ?

വോട്ടിങ് മെഷീനുകള്‍ ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. പല സംസ്ഥാനത്തിന്റെയും പാര്‍ട്ടികളുടെയും പ്രതിനിധികള്‍ രാജ്യസഭയില്‍ എത്തിയതും തിരഞ്ഞെടുപ്പിന് ശേഷമാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാത്രം ആരോപണം ഉന്നയിക്കുന്നത്. പരാജയം സമ്മതിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മോദി പറഞ്ഞു.

English summary
Jharkhand mob Lynching: Must Take Action But Can’t Blame Whole Jharkhand- PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X