കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്താര്‍ പാര്‍ട്ടിക്ക് ബീഫ് വാങ്ങിയെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ നേരെ സംഘ്പരിവാര്‍ അക്രമം

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ഇഫ്താര്‍ പാര്‍ട്ടി നടത്താനായി വീട്ടിലേക്ക് ഇറച്ചിയുമായി വരികയായിരുന്ന മുസ്ലീം യുവാവിന് നേരെ സംഘ്പരിവാര്‍ സംഘടനയുടെ ആക്രമണം. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ബാര്‍ബദാ ഗ്രാമവാസിയായ അയിനുല്‍ അന്‍സാരി ഗുരുതരാവസ്ഥയില്‍ പാടലിപുത്ര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ ഇരുപതോളംപേരടങ്ങുന്ന സംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത ഇറച്ചി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

man-crying

അന്‍സാരി ബീഫ് വാങ്ങിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍, വീട്ടിലെ ഇഫ്താര്‍ പാര്‍ട്ടിക്കായി ധന്‍ബാദില്‍ നിന്നും മട്ടന്‍ വാങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് അന്‍സാരിയുടെ ബന്ധുക്കള്‍ പറഞ്ഞു. നിരോധിച്ച ഒരു മാംസവും തങ്ങള്‍ ഉപയോഗിക്കാറില്ല. നിയമപരമായി ഉപയോഗിക്കാവുന്നവ മാത്രമേ വാങ്ങാറുള്ളൂ.

ഇത്തരത്തില്‍ ആക്രമണമുണ്ടാവുകയാണെങ്കില്‍ തങ്ങള്‍ എങ്ങിനെ ആഘോഷം സംഘടിപ്പിക്കുമെന്ന് നാട്ടുകാരും പോലീസിനോട് ചോദിച്ചു. അന്‍സാരി ബീഫ് വാങ്ങി പ്രദേശത്ത് വിതരണം നടത്തുന്നുണ്ടെന്ന് നേരത്തെയും ചിലര്‍ ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് സൂചന.

English summary
Jharkhand: Muslim man attacked by irate mob for taking ‘beef’ to Iftar party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X