കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വേദിയില്‍ കറുപ്പ് പാടില്ലെന്ന് ജാര്‍ഖണ്ഡ് പോലീസ്: മോദിക്ക് പ്രതിഷേധം പേടിയോ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ വേദിയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിക്കാൻ പാടില്ല | Oneindia Malayalam

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് പലാമുവില്‍ നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രത്യക സുരക്ഷ ഒരുക്കി പലാമു പോലീസ്. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുക്കരുതെന്നാണ് പോലീസ് ഉത്തരവ്. ജനുവരി 5ന് മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് നിറമുള്ള ഷാള്‍, കോട്ടുകള്‍, സ്വെറ്‌റര്‍, മഫ്‌ളര്‍, സോക്‌സ്, ടൈ, ബാഗ്, ഷൂ എന്നിവ ധരിക്കരുതെന്നാണ് പലാമു എസ്പി ഇന്ദ്രജിത് മഹാതയുടെ ഉത്തരവ്.

ഉത്തരവിനെ തുടര്‍ന്ന് വലിയ വിവാദമുണ്ടായതോടെ കറുത്ത ഷൂകള്‍ മോദി പങ്കെടുക്കുന്ന പരിപാടിയില്‍ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വേദിയില്‍ ആരും തന്നെ കറുത്ത വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നും പങ്കെടുക്കുന്ന എല്ലാവരും തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരണമെന്നും പോലീസ് ഉത്തരവില്‍ പറയുന്നു.

narendra-modi-pic1

കഴിഞ്ഞ മാസാവസാനം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിനു നേരെ കരിങ്കൊടി വീശിയിരുന്നു. ഇതേ രീതിയിലുള്ള പ്രതിഷേധം മോദിക്കുനേരെ ഉണ്ടായേക്കാമെന്ന് കരുതിയാണ് മോദി പങ്കെടുക്കുന്ന വേദിയില്‍ കറുപ്പ് വസ്ത്രങ്ങള്‍ നിരോധിച്ചത്. ജോലി സ്ഥിരപ്പെടുത്തണമെന്നും ഗവണ്‍മെന്റ് ടീച്ചേഴ്‌സിന് തുല്യമായി വേതനം വര്‍ധിപ്പിക്കണമെന്നും ആണ് ഇവരുടെ ആവശ്യം.

പങ്കെടുക്കുന്ന അതിഥികളുടെ മാന്യത കാക്കണമെന്നും അതിനാലാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഇല്ലാതാക്കാന്‍ ആണ് വേദിയില്‍ കറുത്ത വസ്ത്രങ്ങള്‍ ഇല്ലാതാക്കിയതെന്ന് എസ് പി പറയുന്നു. അധ്യാപകര്‍ വേദിയില്‍ യാതോരു പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ലെന്ന് അധ്യാപക സംഘടന ഉറപ്പുനല്കിയതായി പറയുന്നു.

English summary
Jharkhand police ban black dress in PM Modis venue, Police action is on the possibility of protest in PM venue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X