കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ ഹൈദരാബാദ് ഹോട്ടലിൽ എത്തിച്ചു; ജാർഖണ്ഡിൽ രാഷ്ട്രീയ നാടകം തുടരുന്നു
ഹൈദരാബാദ്: ജാർഖണ്ഡിൽ ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എം എൽ എ മാരെ ഹൈദരാബാദിലേക്ക് മാറ്റി ജെ എം എം - കോൺഗ്രസ് - ആർ ജെ ഡി സഖ്യം. വൈകീട്ട് നാലരയോടെ 49 അംഗ എം എൽ എ മാർ ഹൈദരാബാദിൽ എത്തി. ഇവരെ ഷമിർപേട്ട് തടാകത്തിന് സമീപത്തെ റിസോർട്ടിലേക്ക് മാറ്റി.
ബി ജെ പി എം എൽ എമാരെ പക്ഷം ചേർക്കുന്നത് തടയാനാണ് ഇത്. കുതിരക്കച്ചവടം ഒഴിവാക്കാനാണ് തങ്ങളെ ഹൈദരാബാദിലേക്ക് മാറ്റുന്നതെന്ന് സംഘത്തിലെ ഒരു എം എൽ എ പറഞ്ഞു. ഫെബ്രുവരി ഒൻപതിന് നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിക്കും. അതിന് മുൻപായി തിരിച്ച് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ വ്യക്തമാക്കി.

അട്ടിമറി നീക്കം സംശയിച്ച് ജെ എം എം - കോൺഗ്രസ് - ആർ ജെ ഡി എം എൽ എമാരെ ഹൈദരബാദിലേക്ക് മാറ്റാൻ ഇന്നലെ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല. മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ എം എൽ എമാരെ മാറ്റിയത്.
നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചാംപെയ് സോറൻ അധികാരത്തിലേക്ക് എത്തിയത്. റാഞ്ചിയിൽ രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ചംപയ് സോറനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് അലംഗീർ ആലം, ആർ ജെ ഡി നേതാവ് സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിയായി സത്യപ്രതിജ്ഞ എടുത്തു.
67 കാരനായി ചംപയ് സംസ്ഥനത്തിന്റെ പന്ത്രണ്ടാമാത്തെ മുഖ്യമന്ത്രിയാണ്. ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ മുഖ്യമന്ത്രി ആവാൻ ക്ഷണിക്കാൻ ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം ആദ്യം സമ്മതിച്ചില്ല. ഇന്നലെ അർധ രാത്രിയോടെയാണ് ഗവർണ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് നാടകീയമായ സംഭങ്ങൾ നടന്നത്. ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമ്ന്ത് രാജി വെയ്ക്കുകയായിരുന്നു.












Click it and Unblock the Notifications