കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ ബിജെപി ഉറപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ തേരോട്ടം എന്ന് തന്നെ വിശേഷിപ്പിക്കാം. ചരിത്രത്തിലാദ്യമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. ജമ്മു കശ്മീരിലും ബിജെപി വന്‍ മുന്നേറ്റമാണ് സ്വന്തമാക്കിയിരിക്കുന്നത്.

81 അസംബ്ലി മണ്ഡലങ്ങളുള്ള ഝാര്‍ഖണ്ഡില്‍ അമ്പത് സീറ്റുകളിലധികം ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നത്.

BJP

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ബെജിപിക്ക് 18 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്കും 18 സീറ്റ് ആയിരുന്നു. 14 സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രിസിന്റെ പിന്തുണയോടെയായിരുന്നു ജെഎംഎം അന്ന് അധികാരത്തിലേറിയത്. ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച 11 സീറ്റുകളും നേടിയിരുന്നു.

ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിന് തന്നെയാണ്. സീറ്റുകളുടെ എണ്ണം രണ്ടക്കം തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഏഴ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നത്.

എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയേണ്ടി വരും . ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജെഎംഎം 20 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട് .

English summary
Jharkhand poll results: BJP marches ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X