നാലാം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹേമന്ത് സോറന്‍, സത്യപ്രതിജ്ഞ 28 ന്
റാഞ്ചി: ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. നാലാം തവണയാണ് ഹേമന്ത് സോറന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ മുന്നണിയിലെ പ്രധാന നേതാക്കളെ ഭാഗമാക്കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ പ്രതിപക്ഷ ഇന്ത്യന്‍ ബ്ലോക്കിലെ പ്രധാന നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയേക്കും.

ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ-എംഎല്‍ എന്നിവ ഉള്‍പ്പെടുന്ന സഖ്യം 81 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് തുടര്‍ഭരണം ഉറപ്പിച്ചത്. ജെഎംഎം 34, കോണ്‍ഗ്രസ് 16, ആര്‍ജെഡി 4, സിപിഐ-എംഎല്‍ 2 എന്നിങ്ങനെയാണ് സീറ്റ് നില. മറുവശത്ത് ബിജെപി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചത്. 21 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്.
2000-ല്‍ ജാര്‍ഖണ്ഡ് രൂപീകരിച്ചതിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. കള്ളപ്പണക്കേസില്‍ ജയിലിലാക്കപ്പെട്ട ഹേമന്ത് സോറന്‍ ബര്‍ഹൈത് അസംബ്ലി മണ്ഡലത്തില്‍ നിന്ന് 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് വിജയിച്ചത്. ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെതിരെയാണ് സോറന്റെ മിന്നുന്ന വിജയം. ജാര്‍ഖണ്ഡിലെ ജനാധിപത്യത്തിന്റെ പരീക്ഷ വിജയിച്ചു എന്നാണ് വിജയത്തിന് പിന്നാലെ ഹേമന്ത് സോറന്‍ പ്രതികരിച്ചത്.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം തങ്ങളുടെ ഗോത്രവര്‍ഗ ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തുക മാത്രമല്ല സ്വാധീനം വിപുലീകരിക്കുകയും ചെയ്തു. സോറന്റെ നേതൃത്വവും ഗോത്രവര്‍ഗ ക്ഷേമത്തിലുള്ള ശ്രദ്ധയും തന്ത്രപരമായ പങ്കാളിത്തവുമാണ് വിജയത്തിന് വഴിയൊരുക്കിയത്. 28 ഗോത്ര സംവരണ സീറ്റുകളില്‍ 27 ലും ബിജെപിയ്ക്ക കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഈ വര്‍ഷം ആദ്യം ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഖനന പാട്ടവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. രണ്ട് മാസത്തിലേറെ ജയിലില്‍ കിടന്നതിന് ശേഷം ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.












Click it and Unblock the Notifications