കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഹാരം ലഭിച്ചില്ല, പട്ടിണി കിടന്നു പെൺകുട്ടി മരിച്ചു, പിന്നാലെ അമ്മക്ക് നേരെ മർദ്ദനം, കാരണം..

കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം

  • By Ankitha
Google Oneindia Malayalam News

റാഞ്ചി: റേഷൻ കടയിൽ നിന്ന് സാധനം നിക്ഷേധിച്ചതിനെ തുടർന്ന് പട്ടിണി മൂലം പെൺകുട്ടി മരിച്ചു. അതിനു പിന്നാലെ പെൺകുട്ടിയുടെ അമ്മയെ ഗ്രാമവാസികൾ കൈയേറ്റം ചെയ്തു. ഗ്രാമവാസികളുടെ ആക്രമണത്തെ ഭയന്ന് ഇവർ സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് പലായനം ചെയ്തു. തുടർന്ന് പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക് തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു.

 രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ... രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ...

റോഷൻ കാർഡ് അധാറുമായി ബന്ധിപ്പിക്കാത്തതു മൂലം ആഹാരം ലഭിക്കാതെയാണ് പെൺകുട്ടി മരിച്ചത്. കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു ഇവർക്ക് നേരെയുള്ള ആക്രണമെന്ന് പോലീസ് പറയുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ ഇവരെ പോലീസ് സംരക്ഷണയിൽ ഗ്രാമത്തിൽ തിരിച്ചെത്തിച്ചു.

girl

കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി കുമാരി കഴിഞ്ഞ സെപ്റ്റംബറിലാണ് പട്ടിണിമൂലം മരണമടഞ്ഞത്.എന്നാല്‍ ഈ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയ്‌ലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.

 ഇന്ത്യക്ക് യുഎസിന്റെ സഹായം, സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിൽ ഇന്ത്യക്ക് യുഎസിന്റെ സഹായം, സായുധ ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിൽ

കൊയ്ലി ദേവിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണെന്നും പോലീസിന്റെ നിഗമനം‍. എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കൊയ്‌ലി ദേവി പറയുന്നു.

English summary
A Jharkhand woman, whose daughter allegedly starved to death last month because the family’s Aadhaar and ration cards weren’t linked, was attacked by villagers, activists and local sources said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X